HOME
DETAILS

ഓളപ്പരപ്പിൽ ഉണർവ്, തിരക്കേറി ടൂറിസം മേഖല ആലപ്പുഴയിലെത്തുന്ന സഞ്ചാരികളിൽ കൂടുതലും

  
backup
May 07 2022 | 06:05 AM

%e0%b4%93%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%bd-%e0%b4%89%e0%b4%a3%e0%b5%bc%e0%b4%b5%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d


വടക്കൻ ജില്ലക്കാർ
തമീം സലാം കാക്കാഴം
ആലപ്പുഴ
അവധി ദിനങ്ങൾ ആഘോഷമാക്കാൻ ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കൊവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം മേഖല ഏറെ നാളുകൾക്കു ശേഷം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. വേനലവധി തുടങ്ങിയതോടെ കുടുംബസമേതമാണ് സഞ്ചാരികൾ കായൽ യാത്ര ആസ്വദിക്കാൻ എത്തുന്നത്. നിലവിൽ രണ്ടാഴ്ച വരെ തുടർച്ചായി മിക്ക ഹൗസ്‌ബോട്ടുകൾക്കും ബുക്കിങ്ങുണ്ടെന്ന് ഉടമകൾ പറയുന്നു.
ബുക്ക് ചെയ്തവരിൽ കൂടുതലും ആഭ്യന്തര സഞ്ചാരികളാണ്. കായൽ യാത്രയ്ക്ക് സംഘമായി കൂടുതൽ പേർ എത്തുന്നത് നിലവിൽ വടക്കൻ ജില്ലകളിൽ നിന്നാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് കൂടുതലും എത്തുന്നതെന്ന് ഹൗസ്‌ബോട്ട് ഉടമകൾ പറഞ്ഞു. മറ്റു സംസ്ഥാനത്തു നിന്നുള്ളവരും എത്തുന്നുണ്ട്. കൊവിഡ് മൂന്നാം തരംഗത്തിൽ ഹൗസ് ബോട്ട് മേഖലയ്ക്ക് കാര്യമായ ചലനം ഉണ്ടായിരുന്നില്ല. നിലവിൽ വിദേശ വിനോദ സഞ്ചാരികൾ കുറവാണെങ്കിലും അടുത്ത മാസത്തോടെ അവർ കൂട്ടമായി എത്തുമെന്ന പ്രതീക്ഷയിലാണ് മേഖലയിലുള്ളവർ. ഏതാനും ആഴ്ചകളായി ശനി, ഞായർ ഉൾപ്പെടെ അവധി ദിനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.സീസൺ എത്തിയിട്ടും ചാർജ് വർധനവില്ലാത്തത് സഞ്ചാരികൾക്ക് ആശ്വസമാണ്. വേമ്പനാട്ട് കായലിനെ ആശ്രയിച്ച് ആലപ്പുഴ കുമരകം മേഖലയിലായി 1,200ഓളം ഹൗസ് ബോട്ടുകളും 700 ശിക്കാര മോട്ടോർ ബോട്ടുകളുമാണുള്ളത്. ടൂറിസം ഉണർന്നതോടെ ടാക്‌സി, റിസോർട്ട് മേലകളും അനുബന്ധ വ്യാപാര രംഗവും സജീവമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago