HOME
DETAILS
MAL
കസ്റ്റഡിയിലെടുത്താൽ വൈദ്യപരിശോധനയ്ക്ക്;24 മണിക്കൂർ
backup
May 07 2022 | 06:05 AM
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
അറസ്റ്റിലാകുന്നവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് നിയമവകുപ്പിൻ്റെ ഭേദഗതിയോടെ മെഡിക്കോ ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കസ്റ്റഡിയിലെടുക്കുന്നവരെ 24 മണിക്കൂറിനുളളിൽ വൈദ്യപരിശോധന നടത്തണമെന്നാണ് പുതിയ മാർഗനിർദേശങ്ങളിൽ പ്രധാനം.
നിലവിൽ കോടതിക്കു മുമ്പിൽ ഹാജരാക്കുമ്പോൾ മാത്രമാണ് വൈദ്യ പരിശോധന നടത്താറ്.
സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെങ്കിൽ മാത്രം സ്വകാര്യ ആശുപത്രിയെ സമീപിക്കാം. കസ്റ്റഡി സമയത്ത് പരുക്കുണ്ടെങ്കിൽ പ്രതിയിൽ നിന്നു വിവരം ശേഖരിച്ച് രേഖപ്പെടുത്തണം. സമഗ്ര ശരീര പരിശോധന നടത്തണം. സ്ത്രീകളായ പ്രതികളെ വനിതാ ഡോക്ടർമാർ തന്നെ പരിശോധിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."