നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടങ്ങി; അതിര്‍ത്തികള്‍ അടച്ചു, കര്‍ശന നിയന്ത്രണങ്ങള്‍, അവശ്യ സേവനങ്ങള്‍ പരിമിതപ്പെടുത്തി
തിരുവനന്തപുരം: അതിര്‍ത്തി അടച്ചുള്ള കര്‍ശന നടപടിയോടെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരം, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അവശ്യസേവനങ്ങള്‍ വരെ പരിമിതപ്പെടുത്തിയും അനാവശ്യയാത്രകള്‍ കര്‍ശനമായി നിരോധിച്ചുമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്. ജില്ലാ അതിര്‍ത്തികള്‍ അടക്കും. ജില്ലക്ക് പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യണമെങ്കില്‍ പൊലിസ് പാസ് നിര്‍ബന്ധം. ഓരോ പ്രദേശത്തെ ഓരോ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി വരെ പ്രവര്‍ത്തിക്കും. പത്രം, പാല്‍, മത്സ്യവിതരണം എന്നിവ രാവിലെ എട്ടിന് മുന്‍പ് പൂര്‍ത്തിയാക്കണം. മരുന്ന് കടകളും പെട്രോള്‍ പമ്പുകളും തുറക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ ഏഴര വരെ പ്രവര്‍ത്തിക്കാം. പാഴ്‌സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ബേക്കറി, പലവ്യഞ്ജന കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്.
അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പോകുന്നവര്‍ അടുത്ത കടകളില്‍ നിന്ന് വാങ്ങണം. ദൂരേക്ക് പോയി സാധനം വാങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും.
ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്‍ന്റീന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്‍ന്റീന്‍ ലംഘിക്കുന്നവര്‍ക്കും അതിനു സഹായം നല്‍കുന്നവര്‍ക്കുമെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം നടപടികള്‍ എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."