പ്രതിപക്ഷ നേതാവിന് ഹുങ്കെന്ന് മന്ത്രി റിയാസ്, വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയില്ല, കെ.പി.സി.സി-ബി.ജെ.പി അധ്യക്ഷന്മാര്ക്ക് ഇനിഷ്യല്‍ മാത്രമല്ല രാഷ്ടീയത്തിലും ഒരേ മനസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഹുങ്കാണെന്നും സ്പീക്കര്‍ക്കുമേല്‍ കുതിര കയറുകയാണ് പ്രതിപക്ഷമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. സ്പീക്കറുടെ സഞ്ചാരസ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തില്‍ ആദ്യമായാണെന്നും റിയാസ് പ്രതികരിച്ചു.
നിയമസഭയിലെ ബഹളത്തില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ ആക്ഷേപമാണ് അവര്‍ നടത്തുന്നത്. അത്തരം ആരോപണങ്ങളില്‍ പേടിച്ച് പിന്മാറുന്നവരല്ല ഞങ്ങള്‍. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു.
മാനേജ്മെന്റ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും റിയാസ് മറുപടി നല്കി. ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ കേട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നല്കി ജനങ്ങള്‍ മറുപടി പറഞ്ഞതാണെന്നും റിയാസ് തിരിച്ചടിച്ചു.
കെ.പി.സി.സി പ്രസിഡന്റിന്റെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെയും പ്രസ്താവനകള്‍ ഒരേ പോലെയാണ്. ഇരുവരുടെയും ഇനിഷ്യല്‍ മാത്രമല്ല രാഷ്ടീയ മനസ്സും ഒരേ പോലെയാണെന്നും റിയാസ് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."