HOME
DETAILS
MAL
സുധാൻശു ധൂലിയ, ജെ.ബി പാർഡിവാല സുപ്രിംകോടതി ജഡ്ജിമാർ
backup
May 07 2022 | 18:05 PM
ന്യൂഡൽഹി
ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാൻശു ധൂലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജംഷെദ് ബുർജോർ പാർഡിവാല എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇവരെ സുപ്രിംകോടതിയിൽ നിയമിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ അഞ്ചംഗ സുപ്രിംകോടതി കൊളീജിയം മെയ് അഞ്ചിന് ശുപാർശ ചെയ്തിരുന്നു. ഇതോടെ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു. സുപ്രിംകോടതിയിൽ പരമാവധി നിയമിക്കാവുന്ന ജഡ്ജിമാരുടെ എണ്ണമാണ് 34.
ജസ്റ്റിസുമാരായ വിനീത് സരൺ, എൽ. നാഗേശ്വരറാവു എന്നിവർ യഥാക്രമം മെയ് 10, ജൂൺ ഏഴ് തീയതികളിലായി വിരമിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."