HOME
DETAILS

അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം  ഐ.എന്‍.എല്ലിന് വൈകി ലഭിച്ച അംഗീകാരം

  
backup
May 17 2021 | 17:05 PM

46516846854664-2
 
കോഴിക്കോട്: പാര്‍ട്ടി പിറന്ന് 27 വര്‍ഷങ്ങള്‍ക്കു ശേഷം സംസ്ഥാന മന്ത്രിസഭയില്‍ ഇടംനേടി ഐ.എന്‍.എല്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍നിന്ന് വിജയിച്ച ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അഹമ്മദ് ദേവര്‍കോവില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമായി 20ന് സത്യപ്രതിജ്ഞ ചെയ്യും.
 
ഒരു എം.എല്‍.എ മാത്രമുള്ള മുന്നണി ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാന്‍ ധാരണയായതോടെയാണ് ഐ.എന്‍.എല്ലിന്റെ ഏക എം.എല്‍.എയായ അഹമ്മദിനെ തേടി മന്ത്രിപദവിയെത്തിയത്. ആദ്യ രണ്ടര വര്‍ഷം മന്ത്രിയാകാനും അദ്ദേഹത്തിന് നറുക്കുവീണു. ഇടതുമുന്നണിയിലെ വിശ്വസ്ത ഘടകകക്ഷിയെന്ന നിലയില്‍ ആദ്യ ഊഴത്തില്‍ തന്നെ മന്ത്രിസ്ഥാനം അനുവദിക്കണമെന്ന ഐ.എന്‍.എല്ലിന്റെ ആവശ്യം മുന്നണി നേതൃത്വം അംഗീകരിക്കുകയായിരുന്നു.
 
ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്‌ലിം ലീഗിലുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് അന്നത്തെ അഖിലേന്ത്യാ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ പുറത്തുപോയവരാണ് പിന്നീട് ഐ.എന്‍.എല്‍ രൂപീകരിച്ചത്. രാഷ്ട്രീയ അതിജീവനത്തിനായുള്ള പോരാട്ടത്തിനൊടുവില്‍ കൈവന്ന മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് വൈകി ലഭിച്ച അംഗീകാരമാണ്. ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിന്നെങ്കിലും രണ്ടുവര്‍ഷം മുമ്പാണ് ഔദ്യോഗികമായി മുന്നണിയുടെ ഭാഗമായത്. ഇടതുമുന്നണിയെ പരിധിയില്ലാതെ പിന്തുണയ്ക്കുമ്പോഴും പാര്‍ട്ടിക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനം.
 
രൂപീകരണകാലം മുതല്‍ പ്രതിസന്ധി നിറഞ്ഞതായിരുന്നു ഐ.എന്‍.എല്ലിന്റെ പ്രവര്‍ത്തനം. മുതിര്‍ന്ന നേതാക്കളുടെ തുടരെയുള്ള വിയോഗങ്ങളും അണികളുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ തളര്‍ത്തിയിരുന്നു. പലകാലങ്ങളില്‍ നേതൃത്വത്തില്‍ ഉടലെടുത്ത വിഭാഗീയതയും പ്രതിസന്ധി സൃഷ്ടിച്ചു. മുസ്‌ലിം ലീഗുമായി രാഷ്ട്രീയമായി ഏറ്റുമുട്ടുമ്പോഴും സി.പി.എമ്മില്‍നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ ഐ.എന്‍.എല്ലിന് അമര്‍ഷമുണ്ടായിരുന്നു. മുന്നണിപ്രവേശത്തിനുള്ള ചര്‍ച്ചകള്‍ പല ഘട്ടത്തില്‍ നടന്നെങ്കിലും അവസാനനിമിഷം അട്ടിമറിക്കപ്പെട്ടു. ഘടകകക്ഷി അല്ലാതിരുന്നപ്പോഴും എല്‍.ഡി.എഫ് ഐ.എന്‍.എല്ലിന് മൂന്നു സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മുമ്പ് 2006ല്‍ മാത്രമാണ് ജയിക്കാനായത്.കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍നിന്ന് പാര്‍ട്ടി പ്രതിനിധിയായി പി.എം.എ സലാമാണ് ആദ്യമായി നിയമസഭയിലെത്തിയത്. കാലാവധി പൂര്‍ത്തീകരിച്ചതിനു പിന്നാലെ സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സേട്ടിനൊപ്പം സലാം മുസ്‌ലിം ലീഗില്‍ ചേര്‍ന്നതും തിരിച്ചടിയായി. ഘടകകക്ഷിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായ ഇത്തവണ അഞ്ചു സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ മൂന്നുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ കോഴിക്കോട് സൗത്തില്‍ അപ്രതീക്ഷിത വിജയം നേടിയതോടെ പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. മന്ത്രിപദവി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു കൂടി കരുത്തേകും.
 
മന്ത്രിപദവിക്കൊപ്പം ബോര്‍ഡ്, കോര്‍പറേഷന്‍ പദവികളും ഐ.എന്‍.എല്‍ പ്രതീക്ഷിക്കുന്നുണ്ട്. 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് ദേവര്‍കോവില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിങ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയത്. എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രഥമ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ ഐ.എന്‍.എല്ലിന്റെ ഭാഗമായി. കോഴിക്കോട് കുറ്റ്യാടിക്കു സമീപമുള്ള ദേവര്‍കോവില്‍ സ്വദേശിയാണ്.
 
27 വര്‍ഷം എല്‍.ഡി.എഫിനൊപ്പം നിന്നതിനുള്ള അര്‍ഹമായ അംഗീകാരമാണ് പാര്‍ട്ടിക്കു ലഭിച്ച മന്ത്രിപദവിയെന്ന് അദ്ദേഹം പറഞ്ഞു. ജനക്ഷേമം മുന്‍നിര്‍ത്തിയായിരിക്കും പ്രവര്‍ത്തനം. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago