HOME
DETAILS
MAL
സി.പി.എം എം.എല്‍.എ എ രാജയ്ക്ക് അര്‍ഹതയില്ല; ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി
backup
March 20 2023 | 06:03 AM
കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടാന്‍ പട്ടികജാതിക്കാരനല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി.കുമാറാണ് ഹരജി നല്‍കിയത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് കാണിച്ചാണ് ഹരജി.
തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.കുമാറിന്റെ ആവശ്യം കോടതി തള്ളി. 2021ലെ തെരഞ്ഞെടുപ്പില്‍ 7878 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ രാജ വിജയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."