കല്ലായിപ്പുഴയോരത്തെ പെരുന്നാള്‍ ഓര്‍മകള്‍
മാമുകോയ
പെരുന്നാള്‍ കുപ്പായം
ജീവിതം എപ്പോഴും പരക്കംപാച്ചിലാണ്. അതിനിടയിലെത്തുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ഈ പരക്കംപാച്ചിലിന്റെ കിതപ്പിനു ശമനമുണ്ടാക്കും. റമദാന്‍ നോമ്പ് കഴിഞ്ഞെത്തുന്ന ചെറിയ പെരുന്നാള്‍, പരിശുദ്ധ ഹജ്ജിനു ശേഷമുള്ള വലിയപെരുന്നാള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്കപ്പുറം വിശ്വാസങ്ങള്‍ക്ക് കളങ്കമില്ലാതെ ആഘോഷിക്കാനും ഉള്‍ക്കൊള്ളാനുമാണ് ഇക്കാലമത്രയും ശ്രമിച്ചിട്ടുള്ളത്. കല്ലായിയില്‍ മരം അളക്കുന്ന കാലത്തും സിനിമനാടകങ്ങളുമായി സജീവമായപ്പോഴും പെരുന്നാളിന് വീട്ടിലെത്താന്‍ ശ്രമിക്കും. കുടംബത്തോടൊപ്പമുള്ള ആഘോഷത്തിനാണ് എന്നും മുന്‍തൂക്കം. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പൊരുന്നാളും നോമ്പുമെല്ലാം ഒരു അതിജീവനത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
രാവിലെ കുളിച്ചൊരുങ്ങി പള്ളിയില്‍ പോയി കുട്ടികളോടൊത്ത് ഭക്ഷണം കഴിച്ച് അതുകഴിഞ്ഞ് കൂട്ടുകാരോടൊത്ത് സൗഹൃദം പുതുക്കി കുടംബങ്ങളുമായി ബന്ധം വിളക്കിച്ചേര്‍ത്തുള്ള ആഘോഷത്തിലാണ് എന്റെയിഷ്ടം. പരിധി വിട്ട ആഘോഷത്തിനു എതിരാണ്. എണ്ണതേച്ചുള്ള കുളി, പുത്തന്‍മണക്കുന്ന പെരുന്നാള്‍ കുപ്പായം, പെരുന്നാള്‍ പള്ളി, പെരുന്നാള്‍ ചോറ് ഇതൊക്കെയാണ് കുട്ടിക്കാലത്തെ പെരുന്നാള്‍ കാഴ്ച. വറുതിയുടെ കാലമായിരുന്നു കുട്ടിക്കാലം. നന്നായി വിശപ്പ് മാറുന്ന രീതിയില്‍ ചോറ് തിന്നുന്നതു തന്നെ പലപ്പോഴും പെരുന്നാളിനാണ്. ചെറിയ പെരുന്നാളിനു വാങ്ങിയ പുത്തന്‍കുപ്പായം തന്നെയാണ് വലിയ പെരുന്നാള്‍ക്കും ഉïാവുക. ചെറിയ പെരുന്നാള്‍ കഴിഞ്ഞാല്‍ പെരുന്നാള്‍കോടി കുപ്പായം മടക്കി പെട്ടിയില്‍ വയ്ക്കും. പിന്നീട് ബലിപെരുന്നാള്‍ക്കും കോടിയായി ധരിച്ചാണ് പുറത്തിറങ്ങുക. ഇന്നു മണിക്കൂറിന് കുപ്പായം മാറ്റുന്ന പുതുതലമുറയോട് ഇതൊക്കെ പറഞ്ഞാല്‍ അതിശയമായിരിക്കും.
ഓര്‍മകളിലെ സൗഹൃദം
കോഴിക്കോട്ടെ കലാകാരന്മാരുടെ ഇടയില്‍ ജീവിക്കാനായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. അവരില്‍ ഭൂരിഭാഗം പേരും ഇന്നില്ല. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റെക്കാട്ട്, എം.എസ് ബാബുരാജ്, കെ.ടി മുഹമ്മദ്, ഉറൂബ്, കുതിരവട്ടം പപ്പു, കുഞ്ഞാïി, ജോണ്‍ എബ്രഹാം തുടങ്ങി മൊയ്തു മൗലവി, സി.എന്‍ അഹമ്മദ് മൗലവി വരെയുള്ള വിവിധ മേഖലയിലെ പ്രമുഖരുമായി സൗഹൃദം സ്ഥാപിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു. അവരെല്ലാം മാമുകോയ എന്ന കലാകാരന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുï്. പെരുന്നാളിനു ശേഷമുള്ള ദിവസങ്ങളില്‍ ഇവരുടെ അടുത്തുപോകും. വീട്ടിലേക്ക് അവരെ ക്ഷണിക്കും.
ജീവിതത്തില്‍ എന്നെ വല്ലാതെ തൊട്ടുണര്‍ത്തിയ മഹാനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സാമ്പത്തിക സഹായത്തിനപ്പുറം ഞാന്‍ ജീവിതം കരുപിടിച്ചുകാണാന്‍ ആഗ്രഹിച്ച ആളായിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയിലാണ് സിനിമയിലേക്ക് കടക്കാനായതും. കോഴിക്കോട്ടെ സൗഹൃദക്കൂട്ടായ്മയില്‍ അവസാനം ടി.എ റസാഖ് അടക്കം മറഞ്ഞുപോയി. ജോണ്‍ എബ്രഹാമിന്റെയും ബഹദൂര്‍ക്കയുടെയും വേര്‍പ്പാട് മനസില്‍ എന്നും വിങ്ങലാണ്. പെരുന്നാള്‍ ദിനങ്ങളില്‍ അവരെക്കൊ കൂടെയുïെന്ന ഓര്‍മയിലാണ് ഓരോ ചെയ്തികളും.
ജോണിന്റെയും ബഹദൂറിന്റെയും വിയോഗം
ഒരു റമദാന്‍ കാലത്ത് ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ജോണ്‍ എബ്രഹാമെന്ന പ്രതിഭയുടെ അപകടമരണം. എന്നെ വല്ലാതെ തളര്‍ത്തിയ സംഭവമാണത്. വേണു, കാരപ്പറമ്പ് സിദ്ദീഖ് തുടങ്ങിയവര്‍ ലോഡ്ജിലെത്തിയിട്ടുണ്ടെന്നും നോമ്പ് വിഭവങ്ങള്‍ എത്തിക്കണമെന്നും അറിയിച്ച് സംവിധായകന്‍ എ.ടി അബുവിന്റെ ഫോണ്‍ വന്നു. കൂട്ടുകാരുടെ ആഗ്രഹസഫലീകരണത്തിനായി ഭാര്യയോട് പലഹാരമുïാക്കാന്‍ പറഞ്ഞു. വൈകുന്നേരം നോമ്പ് പലഹാരവുമായി ലോഡ്ജിനു മുന്നിലെത്തുമ്പോള്‍ ഒരാള്‍ക്കൂട്ടത്തെയാണ് കാണാനായത്. ജോണ്‍ ടെറസിനു മുകളില്‍നിന്ന് കാല്‍തെറ്റി വീണുവെന്നാണ് കേട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ജോണിന് അടക്കം കരുതിയിരുന്ന വിഭവം പിന്നീട് തിരിച്ച് നടന്ന് കല്ലായിപ്പുഴയിലേക്ക് എറിയുകയായിരുന്നു.
എന്റെ ഇഷ്ടനടനില്‍ ഒരാളാണ് ബഹദൂര്‍. ഹാസ്യസ്വഭാവ നടനെന്ന നിലയില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള അപൂര്‍വ പ്രതിഭ. മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ പങ്കുചേര്‍ന്ന് അവയ്ക്കു പരിഹാരം കïെത്താനുള്ള ശ്രമമായിരുന്നു എന്നും ബഹദൂറിക്കയുടെ താല്‍പര്യം. ലോഹിതദാസിന്റെ ജോക്കര്‍ എന്ന അവസാന സിനിമയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വന്തം ജീവിതം മറന്ന് സഹോദരങ്ങള്‍ക്കു വേïി ജീവിച്ച മഹാനായ മനുഷ്യനായിരുന്നു ബഹദൂര്‍. എം.എസ് ബാബുരാജിനെക്കിറിച്ചോര്‍ക്കുമ്പോഴും ഇടനെഞ്ചില്‍ ഒരു പിടച്ചിലാണ്.
അമേരിക്കയിലൊരു പെരുന്നാള്‍
അമേരിക്കയില്‍ മമ്മൂട്ടിയോടൊപ്പമുള്ള പെരുന്നാള്‍ ജീവിതത്തില്‍ മറക്കാനാവില്ല. മമ്മൂട്ടിയോടൊപ്പം ഒരു പ്രോഗ്രാമിന് അമേരിക്കയിലെത്തിയതായിരുന്നു. കൊച്ചിന്‍ ഹനീഫ, കൊച്ചിന്‍ ഇബ്രാഹീം തുടങ്ങിയവരടക്കം നിരവധി പേരുണ്ട്. ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തിയതിനാല്‍ ഞങ്ങളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. പെരുന്നാള്‍ ദിനത്തിലെ തലേന്ന് രാത്രിയാണ് ഞങ്ങളവിടെ എത്തുന്നത്. അമേരിക്കയില്‍ ഈദ്ഗാഹ്, പള്ളി തുടങ്ങിയവ തിരയാനുള്ള സമയവുമല്ല. എന്നാല്‍ പുലര്‍ച്ചെ മമ്മൂട്ടി ഞങ്ങളെ വിളിച്ചുണര്‍ത്തി എഴുന്നേല്‍പ്പിച്ചു. പെരുന്നാള്‍ നിസ്‌കാരത്തിനു ഞങ്ങളെ കൊïുപോയി. അമേരിക്കയില്‍ ഈദ്ഗാഹും പള്ളിയും എവിടെയുïെന്ന് അദ്ദേഹം ഇതിനകം മനസിലാക്കിയിരുന്നു. വിശ്വാസ കര്‍മങ്ങളില്‍ ഒരു മുടക്കവും വരുത്താത്തയാളാണ് അദ്ദേഹം.
പെരുന്നാളിന് അഭിനയത്തില്‍ നിന്ന് അവധിയെടുത്ത് വീട്ടിലെത്താനാണ് ശ്രമിക്കാറ്. വീട്ടിലെത്തിയാല്‍ കോഴിക്കോട്ടെ സൗഹൃദങ്ങളില്‍ ആരെങ്കിലുമൊക്കെ പെരുന്നാളിന് വീട്ടിലുïാകും. ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ കുടംബത്തോട് ഇന്നും വ്യക്തിബന്ധം പുലര്‍ത്തുന്നു. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."