HOME
DETAILS
MAL
തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു, തളച്ചു; അനിഷ്ട സംഭവങ്ങളില്ല
backup
May 10 2022 | 03:05 AM
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആനയിടഞ്ഞു. കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ പെട്ടന്ന് തന്നെ തളക്കാന്‍ കഴിഞ്ഞെന്നും സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
രാവിലെ 11 മണിക്ക് തിരുവമ്പാടിയുടെ മഠത്തില്‍വരവും 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം തെക്കേ ഗോപുരനടയില്‍ കുടമാറ്റവും നടക്കും. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. അന്ന് ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.
കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ പൂരം നടക്കുന്നത്. ഇന്നലെ രാത്രി എട്ടിന് പൂരം സാമ്പിള്‍ വെടിക്കെട്ട് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."