വാഗമണിലെ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ കേസ്
തിരുവനന്തപുരം: വാഗമണ്ണിലെ ഓഫ് റോഡ് റേസ് നടത്തിയതിന് നടന് ജോജു ജോര്‍ജിനെതിരെ കേസ്. നിരോധനം ലംഘിച്ച് ഓഫ് റോഡ് റേസിങ് നടത്തിയതിനാണ് പൊലിസ് കേസെടുത്തത്. ജോജു നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടുണ്ട്.
ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ജോജു ജോര്‍ജ്ജ് ഓഫ് റോഡ് റേസില്‍ വാഹനം ഓടിക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.
വാഗമണ്‍ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പരാതിയിലുണ്ട്. ജവിന്‍ മെമ്മോറിയല്‍ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകര്‍. നടന് ബിനു പപ്പനും ജോജുവിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."