HOME
DETAILS
MAL
തോമസ് വരുന്നതില്‍ സന്തോഷം, സ്വാഗതം ചെയ്ത് ഇ.പി ജയരാജന്
backup
May 11 2022 | 10:05 AM
തിരുവനന്തപുരം: കെ.വി.തോമസ് ഇടത് പ്രചാരണത്തിന് വരുന്നതില്‍ വളരെ സന്തോഷമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. തീരുമാനം ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഉന്നതനായ നേതാവാണ്. സോണിയയ്ക്ക് പോലും ഉപദേശം നല്‍കിയിരുന്ന ആളാണ്. എല്‍ഡിഎഫ് കെ.വി. തോമസിന് ഒരു സ്ഥാനവും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, അങ്ങനെ ഇടതുപക്ഷം ചെയ്യാറില്ലെന്നും ഇ.പി.ജയരാജന് കൂട്ടിച്ചേര്‍ത്തു.
ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അതിനു ശേഷം ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."