ഒരു ഭാഗത്ത് റോക്കറ്റ് മഴ: മറുഭാഗത്ത് ഉപരോധം, വീണ്ടും ഗസ്സയിലേക്കുള്ള അതിര്‍ത്തിയടച്ച് ഇസ്റാഈല്‍
ഗസ്സ സിറ്റി: ഗസ്സയില്‍ റോക്കറ്റാക്രമണം തുടരുന്നതിനിടെ അതിര്‍ത്തി വീണ്ടും കൊട്ടിയടച്ച് ഇസ്റാഈല്‍. അന്താരാഷ്ട്ര സഹായം എത്തിക്കുന്ന ട്രക്കുകള്‍ കടന്നുവരുന്ന കരീം അബ്ദുല്‍ സലാം റോഡാണ് അടച്ചത്.
ഈ വഴി ഗസ്സയിലേക്ക് ട്രക്ക് കടന്നുവരുന്നതിനിടെയുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തില്‍ ഇസ്റാഈല്‍ സൈനികന് പരുക്കേറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചൊവ്വാഴ്ചയാണ് അതിര്‍ത്തി തുറന്നുകൊടുത്തിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ അതിർത്തി അടക്കുകയും ചെയ്തു. ഈ റോഡിനു പുറമെ, ബെയ് ഹനൂന്‍ അതിര്‍ത്തിയും ഇസ്റാഈല്‍ അടച്ചിട്ടുണ്ട്. നിലവില്‍ പുറത്തുനിന്ന് ഒന്നും വരാത്ത സ്ഥിതിയാണ്. കൂടാതെ, ഗുരുതര അപകടം ബാധിച്ചവരെ പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പറ്റാത്ത അവസ്ഥയാണ്.
അതേസമയം, തുടര്‍ച്ചയായ പത്താം ദിവസവും ഗസ്സയ്ക്കു നേരെ ഇസ്റാഈല്‍ ആക്രമണം തുടരുകയാണ്. മെയ് പത്തിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 220 പേര് കൊല്ലപ്പെട്ടു. ഇതില്‍ 63 പേരും കുട്ടികളാണ്. 36 സ്ത്രീകളും ഉള്‍പ്പെടുന്നു.
മറ്റു കണക്കുകള്‍
- 1500 ലേറെ പേര്‍ക്ക് പരുക്ക്
- 72,000 പേര് കുടിയിറക്കപ്പെട്ടു
- 725 വീടുകള്‍ തകര്‍ത്തു
- 132 കെട്ടിടങ്ങള്‍ നിലംപരിശാക്കി
50 സ്കൂളുകള്‍ തകര്‍ത്തു
ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ തകര്‍ത്തത് 50 സ്കൂളുകള്‍. 41,897 കുട്ടികളെ ഇതു ബാധിക്കുമെന്ന് 'സേവ് ദ ചില്‍ഡ്രന്‍' കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."