HOME
DETAILS
MAL
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ 282 സൈനികരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി
backup
May 11 2022 | 19:05 PM
ചണ്ഡിഗഢ്
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ മരിച്ച 282 സൈനികരുടെ ശരീരാവശിഷ്ടങ്ങൾ അമൃത്സറിനു സമീപത്തുനിന്ന് കണ്ടെടുത്തു. പഞ്ചാബ് സർവകലാശാലയിലെ ആന്ത്രോപോളജി വകുപ്പ് അസി. പ്രൊഫസർ ഡോ. ജെ.എസ് ഷെറാവത്താണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യയിൽ ആദ്യം നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ സൈനികരുടേതെന്ന് കരുതുന്ന അസ്ഥികൂടങ്ങളാണ് അമൃത്സറിനു സമീപത്തെ അജ്നാലയിൽനിന്ന് കണ്ടെത്തിയത്. പന്നിയുടെയും കാളയുടേയും നെയ്യ് പുരട്ടിയ വെടിയുണ്ടകൾ ഉപയോഗിക്കുന്നതിനെതിരേയായിരുന്നു വിപ്ലവം നടന്നത്. തങ്ങളുടെ മതവിശ്വാസത്തിനെതിരായ ഈ പ്രവൃത്തിയെ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ആർമി ചോദ്യം ചെയ്തു. ഇതാണ് വിപ്ലവത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."