ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
കഴിഞ്ഞ ഒക്ടോബറിലാണ് കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ ഉത്തരവിട്ടത്. കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നവര്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ നടപടി. പിന്നീട് ഗവര്‍ണര്‍ നേരിട്ട് വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ചാന്‍സലര്‍ക്ക് താത്പര്യം നഷ്ടമായാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."