ശൈഖ് ഖലീഫയെ അനുസ്മരിച്ച് ദുബൈ ഭരണാധികാരിയുടെ കവിത വൈറല്‍
ദുബൈ:യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കവിതകള്‍ പ്രസിദ്ധമാണ്. പലയവസരങ്ങളിലും അദ്ദേഹം പുറത്തുവിട്ട അറബി കവിതകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.
യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചിച്ച് അദ്ദേഹം പുറത്തു വിട്ട കവിതയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. നിത്യ സ്വര്‍ഗ്ഗം എന്നര്‍ഥമുള്ള എറ്റേണല്‍ പാരഡൈസ് എന്ന കവിതയാണ് ശൈഖ് മുഹമ്മദ് എഴുതിയത്. തന്റെ ദുഖവും പ്രാര്‍ഥനയും നാടിന്റെ അനുശോചനവുമെല്ലാം കവിതയിലുണ്ട്. ശൈഖ് ഖലീഫയുടെ അപദാനങ്ങളും അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെയെന്നും കവിതയിലൂടെ അദ്ദേഹം പറയുന്നു.
2006ല്‍ മൈ വിഷന്‍ ചലഞ്ചസ് ഇന്‍ ദ റേസ് ഫോര്‍ എക്‌സലന്‍സ് എന്ന ആത്മകഥയും 2009ല്‍ തന്റെ ആദ്യത്തെ 68 പേജുള്ള വിവര്‍ത്തന കവിതാസമാഹാരവും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പുറത്തിറക്കിയിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം കവിതകളെഴുതിത്തുടങ്ങിയിരുന്നു. പ്രാദേശിക ഭാഷയായ നബാതിയിലാണ് അദ്ദേഹം കവിതകള്‍ രചിക്കാറ്. അറബിയിലും ഇംഗ്ലിഷിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ലഭ്യമാണ്. ശൈഖ് രചിച്ച ഫിത്‌നത്തുല്‍ ഇര്‍ഹാബ് (ഭീകരതയുടെ വിപത്ത്) എന്ന പ്രശസ്ത അറബ് കവിതക്ക് മലയാളി ഗായകന്‍ ശബ്ദം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."