HOME
DETAILS
MAL
ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം: നാളെ മുതല്‍ മലബാര്‍ മേഖലയിലെ ക്ഷീരസംഘങ്ങളില്‍ നിന്ന് മില്‍മ മുഴുവന്‍ പാലും സംഭരിക്കും
backup
May 22 2021 | 10:05 AM
തിരുവനന്തപുരം;ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമായി നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ. മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ മുഖ്യമന്ത്രിയുമായും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.ലോക് ഡൗണില്‍ പാല് വിപണനം കുറഞ്ഞ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം പാല് സംഭരിക്കേണ്ടതില്ലെന്ന് മില്‍മ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് ബാക്കിവരുന്ന പാല് എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്നു ക്ഷീര കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."