'ബി.ജെ.പി പള്ളികള്‍ക്കു പിന്നാലെയാണ്' ഗ്യാന്‍ വ്യാപി മസ്ജിദ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി
ശ്രീനഗര്‍: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ കേന്ദ്രത്തിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായ മെഹബൂബ മുഫ്തി. മുസ്‌ലിം പള്ളികള്‍ക്ക് പിന്നാലെയാണ് ബി.ജെ.പിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴവര്‍ ഗ്യാന്‍വാപി മസ്ജിദാണ് ലക്ഷ്യം വെക്കുന്നതെന്നും അവര്‍ പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
'അവര്‍ ഞങ്ങളുടെ പള്ളികള്‍ക്കു പിന്നാലെയാണ്. ഇപ്പോഴവര്‍ ഗ്യാന്‍ വ്യാപി മസ്ജിദിനെയാണ് ഉന്നം വെക്കുന്നത്. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നിടത്താണ് ഞങ്ങളുടെ ദൈവം. നിങ്ങള്‍ കണ്ണു വെച്ച പള്ളികളുടെ ലിസ്റ്റ് തരൂ' മെഹബൂബ പറഞ്ഞു.
എല്ലാ ആരാധനാലയങ്ങളും നിങ്ങള്‍ സ്വന്തമാക്കിയാല്‍ എങ്ങനെ ശരിയാകുമെന്നും അവര്‍ ചോദിച്ചു.
വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേ തിങ്കളാഴ്ചയാണ് അവസാനിച്ചത്. പിന്നാലെ മസ്ജിദിനുള്ളിലെ കിണറ്റില്‍നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടര്‍ന്ന് മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിറക്കിയിട്ടുണ്ട്.
വീഡിയോ സര്‍വേക്കെത്തിയ കമ്മീഷന്‍ മസ്ജിദില്‍ അംഗ സ്‌നാനം നടത്താന്‍ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ഇവിടെ ശിവലിംഗം കണ്ടെത്തി എന്നാണ് പരാതിക്കാരനായ അഭിഭാഷകന്റെ വാദം. ശിവലിംഗം സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ചിട്ടുള്ളതായി അഭിഭാഷകന്‍ അറിയിച്ചതായി ആജ് തക്, ഇന്ത്യ ടുഡേ എന്നീ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മസ്ജിദിനുമേല്‍ അവകാശം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചു. എന്നാല്‍, കമ്മീഷന്‍ അംഗങ്ങള്‍ ഇതുവരെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."