മസ്ജിദുല്‍ അഖ്‌സ: കണ്ണീര്‍വാതക പ്രയോഗം അപലപനീയം. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: ഫലസ്തീനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം മസ്ജിദുല്‍ അഖ്‌സാ പരിസരത്ത് പ്രാര്‍ത്ഥന നടത്തിയവരെ ഇസ്രായേല്‍ സേന ഗ്രനേഡുകളും കണ്ണീര്‍വാതകവും ഉപയോഗിച്ച് വിരട്ടിയോടിച്ച നടപടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി ശക്തമായ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി.
പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗ്ള്‍ മീറ്റിംഗില്‍ ജൂണ്‍ രണ്ടിന് ഓണ്‍ലൈന്‍ വഴി ആരംഭിക്കുന്ന മദ്‌റസാപഠനം മികവുറ്റതാക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ജൂണ്‍ രണ്ടിന് മുമ്പുതന്നെ ഓരോ ക്ലാസിലേക്കും ആവശ്യമായ അധ്യാപകരെ നിയമിച്ചും പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും അഡ്മിഷന്‍ പൂര്‍ത്തീകരിച്ചും തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ എല്ലാ മദ്‌റസാകമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും അഭ്യര്‍ത്ഥിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം.അബൂബക്ര്‍ മൗലവി ചേളാരി, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, എം. ശാജഹാന്‍ അമാനി കൊല്ലം, പി. എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, എ.എം. ശരീഫ് ദാരിമി നീലഗിരി, അശ്‌റഫ് ഫൈസി പനമരം വയനാട്, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, അശ്‌റഫ് ബാഖവി മീനറ, തിരുവനന്തപുരം, അബ്ദുല്‍ ലത്വീഫ് ദാരിമി മംഗലാപുരം, എം.കെ. അയ്യൂബ് ഹസനി ബംഗലൂരു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."