HOME
DETAILS

ആർ.എസ്.എസുമായി ന്യൂനപക്ഷം നടത്തുന്ന ചർച്ചകൾ അധരവ്യായാമം

  
backup
March 27 2023 | 20:03 PM

kunjalikkutyy-interview-on-moinority-poltics-and-rss


?രാഹുൽ ഗാന്ധിയുടെ വിഷയത്തോടെ ദേശീയരാഷ്ട്രീയം കലുഷിതമായിരിക്കുകയാണല്ലോ. ഇങ്ങനെ പോയാൽ


രാജ്യത്തെ നാശത്തിലേക്കാണ് ബി.ജെ.പി കൊണ്ടുപോകുന്നത്. ജനാധിപത്യത്തെ മാനിക്കുന്നില്ലെന്ന് മാത്രമല്ല, ഏകാധിപത്യത്തെ പുൽകുകയും ചെയ്യുന്നു. ജനാധിപത്യം അനുവദിക്കരുത് എന്നതാണ് ബി.ജെ.പിയും കേന്ദ്രസർക്കാരും ആഗ്രഹിക്കുന്നത്. എതിർശബ്ദങ്ങൾ അമർച്ച ചെയ്യുക എന്നത് തുടക്കം മുതലേ കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്ന ഫാസിസ്റ്റ് നയമാണ്. പലതരത്തിലുള്ള നിയമനടപടികൾ സ്വീകരിച്ച് പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഈ അപകടകരമായ അവസ്ഥ രാജ്യത്തെ മതേതര സമൂഹം തിരിച്ചറിയണം. ഇതെല്ലാം പ്രതിപക്ഷകക്ഷികൾ മനസിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ രീതി മാറുകയാണ്. ഇനിയും ബി.ജെ.പി അധികാരത്തിൽ വന്നാൽ കുഴയുമെന്ന ചിന്ത എല്ലാവരിലുമുണ്ട്. ശക്തമായ പ്രതിഷേധവും ഐക്യവും കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും എതിരായി ഉയരുമെന്ന് തന്നെയാണ് മുസ്‌ലിം ലീഗ് പ്രതീക്ഷിക്കുന്നത്.

?പ്ലാറ്റിനം ജൂബിലിയിലേക്ക് കടന്ന മുസ്‌ലിം ലീഗിന് ദേശീയതലത്തിൽ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്താൻ കഴിയുമോ


നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടി എന്ന നിലയിൽ മുസ്‌ലിം ലീഗിന് സ്വന്തമായ പങ്കുവഹിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു വലിയ റോൾ വഹിക്കാനുണ്ടെന്ന് ചെന്നൈ സമ്മേളനത്തോടെ മനസിലായി. കേരളത്തിൽ വ്യത്യസ്ത ചേരികളിൽ നിലനിൽക്കുന്ന പാർട്ടികൾ പോലും ചെന്നൈയിൽ മുസ്‌ലിം ലീഗിന്റെ സമ്മേളനത്തിൽ ഒന്നിച്ചിരുന്നു. അതിന്റെ അർഥം സംസ്ഥാന രാഷ്ട്രീയം വ്യത്യസ്തമായേക്കാം, പക്ഷേ ദേശീയതലത്തിൽ ഒന്നിച്ചുനിൽക്കാമെന്നാണ്. മൻമോഹൻ സിങ്ങിന്റെ കാലത്തും അതായിരുന്നല്ലോ പ്രകടമായത്.

കേരളത്തിൽ പരസ്പരം മത്സരിച്ച് ജയിച്ച മുന്നണികൾ കേന്ദ്രത്തിൽ ഒന്നിച്ച് പിന്തുണ നൽകി. അതുപോലെ വീണ്ടും ദേശീയതലത്തിൽ വരണമെന്നാണ് മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നത്. കോൺഗ്രസിന് പിന്തുണ നൽകാൻ രാജ്യത്തെ ചെറുതും വലുതുമായ കക്ഷികൾ ഒന്നിച്ച് അണിനിരക്കണം. ഇക്കാര്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാടും അത് തന്നെയാണ്. കോൺഗ്രസ് ദേശീയതലത്തിൽ മതേതര ജനാധിപത്യ കക്ഷികൾക്ക് നേതൃത്വം നൽകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിലേക്ക് മറ്റുള്ളവരും വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒരുപക്ഷേ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ 100 ശതമാനം യോജിപ്പ് ഉണ്ടായില്ലെങ്കിലും ഒരു ധാരണയെങ്കിലും എല്ലായിടത്തും വരും.

.

?ഏഴരപ്പതിറ്റാണ്ടിനുശേഷവും കേരളത്തിലെ പോലെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിം ഭൂരിപക്ഷമേഖലകളിൽ സ്വാധീനം നേടാൻ ലീഗിന് കഴിയുന്നില്ലല്ലോ


അക്കാര്യത്തിൽ പരിതപിച്ചിട്ട് കാര്യമില്ല. ഇന്ത്യയിൽ ഒരു പാർട്ടിക്കും രാജ്യം ഒട്ടുക്കും വ്യാപിക്കാൻ ഇന്ന് കഴിയുന്നുണ്ടോ? ദേശീയ പദവിയിലുണ്ടായിരുന്ന സി.പി.എമ്മിനും സി.പി.ഐയ്ക്കും കഴിഞ്ഞോ? തൃണമൂൽ കോൺഗ്രസിന് ഇതരസംസ്ഥാനങ്ങളിൽ വേരോട്ടം ലഭിച്ചോ? ടി.ആർ.എസിന് തെലുങ്കുദേശത്തിന് അപ്പുറത്തേക്ക് പോകാനായില്ല. അത് അത്ര പുതുമയുള്ള കാര്യമല്ല. ഇന്ത്യൻ സംസ്ഥാനങ്ങളിലെ സാമൂഹിക അന്തരീക്ഷവും സാഹചര്യങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഒട്ടാകെ മുസ്‌ലിം ലീഗിന് വ്യാപിക്കാൻ കഴിയുമെന്ന വ്യാമോഹമില്ല. പരമ്പരാഗതമായി കേരളവും തമിഴ്‌നാടുമാണ് ലീഗിന് ഏറ്റവും ശക്തിയുള്ള സംസ്ഥാനങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പുതിയ തലമുറയിൽ പ്രതീക്ഷയുണ്ട്. കാംപസുകളിൽ നല്ലരീതിയിലുള്ള പിന്തുണയാണ് മുസ്‌ലിം ലീഗിന് ലഭിക്കുന്നത്.

?മുസ്‌ലിം ലീഗ് തീവ്രവാദ പാർട്ടിയല്ലെന്നും എന്നാൽ വർഗീയതയുണ്ടെന്നുമാണ് ആർ.എസ്.എസ് പ്രഖ്യാപിച്ചത്. ഇതിനെ എങ്ങനെ വിലയിരുത്തുന്നു


വസ്തുത ആര് പറഞ്ഞാലും വസ്തുതയാണ്. ഞങ്ങൾക്ക് തീവ്രവാദവുമായി ഒരു ബന്ധവുമില്ല. അത് ആർ.എസ്.എസ് പറഞ്ഞാലും വസ്തുതതന്നെ. എന്നാൽ വർഗീയം എന്ന അവരുടെ വിവക്ഷ, അത് മുസ്‌ലിം ലീഗിന് ചേരുന്നതല്ല. ലീഗിനെക്കുറിച്ച് അങ്ങനെ പറയാൻ ആർ.എസ്.എസിന് ഒരു അർഹതയുമില്ല. ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിന് ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റും ആവശ്യമില്ല. കാരണം വിഭാഗീയതയാണ് അവരുടെ മുഖമുദ്ര. വർഗീയചിന്താഗതിയിലാണ് അത് ഉടലെടുത്തതും നിലകൊള്ളുന്നതും. അതുകൊണ്ട് അവരുടെ അളവുകോലിൽ ലീഗിനെ അളക്കുന്നത് ശരിയല്ല. മുസ്‌ലിം ലീ്ഗ് മതേതര സ്വഭാവത്തിൽ നിലകൊള്ളുന്ന പാർട്ടിയാണ്. ഏഴരപ്പതിറ്റാണ്ട് നീണ്ട മതേതര, ജനാധിപത്യ പ്രവർത്തനം തന്നെയാണ് മുസ്‌ലിം ലീഗിന്റെ കൈമുതൽ.

?മതന്യൂനപക്ഷങ്ങളുമായി ആർ.എസ്.എസ് ചർച്ച നടത്തുകയാണ്. ചില മുസ്‌ലിം സംഘടനകൾ ചർച്ചയിൽ പങ്കാളികളാകുകയും ചെയ്തു. ഇത്തരം ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണോ


ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ ഒരു അർഥവുമില്ല. ചർച്ചകൾകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷവയ്ക്കാൻ പോലും കഴിയില്ല. ആർ.എസ്.എസിന്റെ പ്രഖ്യാപിത നയം വളരെ വ്യക്തമായി എല്ലാവർക്കും അറിയാവുന്നതാണ്. ആ നയത്തിൽ മാറ്റംവരുമെന്ന് മറുവശത്തുള്ളവർക്ക് വിശ്വാസം വേണ്ടേ. ആർ.എസ്.എസിന്റെ നയം മാറുമെന്ന് മുസ്‌ലിം ലീഗ് കരുതുന്നില്ല. അതുകൊണ്ടുതന്നെ അവരുമായുള്ള ചർച്ചകൾ അധരവ്യായാമം മാത്രമായിട്ടേ കാണാൻ കഴിയുകയുള്ളു.

 

?കേരളത്തിലും ആർ.എസ്.എസും ബി.ജെ.പിയും ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ച് ഒരു വിഭാഗത്തെ സ്വാധീനിക്കാൻ നീക്കം നടത്തുകയാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കും


ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാരം കൈയിലാക്കുക എന്നതാണ് ആർ.എസ്.എസും ബി.ജെ.പിയും ഇതുവരെ സ്വീകരിച്ച നയം. അതിന് അവർ ഏതുമാർഗവും തേടും. പല സംസ്ഥാനങ്ങളിലും ഭിന്നിപ്പിച്ചും പ്രീണിപ്പിച്ചും അധികാരം നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിൽ മാത്രം അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ അജൻഡയുമായി വരുകയാണ്. ഇതുവരെ എല്ലാ ന്യൂനപക്ഷങ്ങളെയും അവർ ശത്രുക്കളായിട്ടാണ് കണ്ടത്. ഒന്നാം നമ്പർ ശത്രു, രണ്ടാം നമ്പർ ശത്രു എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. പുതിയ നയം ഒരു വിഭാഗത്തെ ശത്രുവാക്കി മറ്റൊരു വിഭാഗത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയെന്ന് വരുത്തലാണ്. എപ്പോഴാണ്, ആര് ഒന്നാം നമ്പറാകുമെന്ന് പറയാൻ കഴിയില്ല. ആർ.എസ്.എസ് അവരുടെ പ്രഖ്യാപിത നയം മാറ്റംവരുത്താത്ത കാലത്തോളം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ആശങ്കയ്ക്ക് വകയുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിൽ വിശ്വസിക്കുന്ന ബഹുസ്വര സംസ്‌കാരമാണ് നമ്മുടേത്. ആ ആശയത്തിന് നിരക്കുന്നതിനോട് മാത്രമേ യോജിക്കാൻ കഴിയുകയുള്ളു. അതു വേണ്ടെന്നുവയ്ക്കുന്ന നയം സ്വീകാര്യമല്ല. അവനവന്റെ വിശ്വാസവും സംസ്‌കാരവും വേണ്ടെന്നുവച്ചിട്ട് ആരെങ്കിലും സഖ്യത്തിന് പോകുമോ? അതുകൊണ്ട് ഇതൊന്നും ഒരു വർത്തമാനം എന്നതല്ലാതെ യാഥാർഥ്യമാകാൻ പോകുന്നതല്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago