SYS, SKSSF സൂർ ഘടകത്തിന് പുതിയ നേതൃത്വം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകമായ SYS, SKSSF സൂർ (മസ്കറ്റ് ) മേഖല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-25 വർഷത്തേക്കുള്ള ഭാരവാഹികളേയാണ് തിരഞ്ഞെടുത്തത്. . റിട്ടേർ ണിങ്ങ് ഓഫീസർ ഹനീഫ മൗലവി തൃക്കരിപ്പൂര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ : അബൂബക്കർ നല്ലളം (ഉപദേശക സമിതി ചെയർമാൻ )ശംസുദ്ധീൻ ഹൈതമി നന്തി (പ്രസിഡന്റ് )ശുകൂർ കുറ്റിപ്പാല, നിസാർ വാവാട്, ഷെബീർ വലപ്പാട് (വൈസ് പ്രസിഡന്റുമാർ ) ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി (സെക്രട്ടറി )മഷൂദ് അത്തോളി (വർക്കിംഗ് സെക്രട്ടറി )സുഫൈൽ പഴുന്നാന, അഫ്സഹ് പടപ്പറമ്പ്, നംഷാദ് തലശ്ശേരി (ജോയിന്റ് സെക്രട്ടറിമാർ )നാസർ ദാരിമി മുണ്ടക്കുളം (ട്രഷറർ)അഫ്സഹ് പടപ്പറമ്പ് (മീഡിയ വിംഗ് )
റാസിക് കണ്ണൂർ, ജാഫർ കോഴിക്കോട്, അജ്മൽ ആലപ്പുഴ,(അംഗങ്ങൾ).
നാസർ ദാരിമി മുണ്ടക്കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശംസുദ്ധീൻ ഹൈതമി ഉൽഘടനം ചെയ്തു. സൂർ KMCC അധ്യക്ഷൻ സൈനുദീൻ കൊടുവള്ളി, സെക്രട്ടറി സെയ്ദ് നെല്ലായ, അബൂബക്കർ നല്ലളം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി സ്വാഗതവും ഷബീർ വലപ്പാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."