HOME
DETAILS

ലക്ഷദ്വീപ് സമരത്തിന് പിന്തുണയേറുന്നു; നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധവും

  
backup
May 23 2021 | 21:05 PM

651561-3


കൊച്ചി: ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കുന്നതിന് എതിരായി വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച സമരത്തിന് പിന്തുണയേറുന്നു. കേരളത്തിലുള്ള വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തി.


അതിനിടെ, ദ്വീപിന്റെ സാംസ്‌കാരിക തനിമ നശിപ്പിക്കുന്ന നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിവച്ച 'വിദ്യാര്‍ഥി വിപ്ലവം വീട്ടുപടിക്കല്‍' എന്ന ഓണ്‍ലൈന്‍ സമരത്തിന് പിന്തുണയുമായി കേരളത്തില്‍ നിന്ന് കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളാണ് രംഗത്തെത്തിയത്. കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടണ്ട്.
ഇതിനു പുറമേ കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സമരത്തിന് പിന്തുണ ലഭിക്കുന്നുണ്ടണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പിന്‍വലിക്കുക എന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളില്‍ ഇന്നുമുതല്‍ ഹാഷ് ടാഗ് കാംപയിന്‍ ആരംഭിക്കാനും നീക്കമുണ്ടണ്ട്.


കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതിന് ശേഷം വിവിധ മേഖലകളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങുകയായിരുന്നു. അടുത്തിടെ ചുമത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ദ്വീപിന്റെ സാംസ്‌കാരിക തനിമ നശിപ്പിക്കുന്നതിനുള്ളതാണ് എന്ന ആരോപണവും ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നയാളാണ് പ്രഫുല്‍ ഖോഡ പട്ടേല്‍. മുന്‍കാലങ്ങളില്‍ ഐ.എ.എസുകാരെ മാത്രമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചിരുന്നത്. അത് രാഷ്ട്രീയ നിയമനങ്ങള്‍ക്ക് വഴി മാറിയതോടെയാണ് ദ്വീപില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതും. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയതിനുശേഷം സാംസ്‌കാരികത്തനിമയും സ്വയംഭരണ അവകാശങ്ങളും നിഷേധിക്കുന്ന നയങ്ങളാണ് കൈക്കൊള്ളുന്നതെന്നാണ് ആരോപണം.


ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതും തീരദേശ സുരക്ഷയുടെ പേര് പറഞ്ഞു കടല്‍ത്തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുനീക്കിയതും മദ്യ നിരോധന പ്രദേശമായ ലക്ഷദ്വീപില്‍ വിനോദസഞ്ചാരത്തിന്റെ പേരുപറഞ്ഞു മദ്യത്തിന് അനുമതി നല്‍കിയതും സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണ മെനുവില്‍ നിന്നും മാംസാഹാരം ഒഴിവാക്കിയതും രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നൂറ് ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ദ്വീപില്‍ കാവിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കം കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ടണ്ട്. പുതിയ നിയന്ത്രണങ്ങള്‍ കടുത്ത അസ്വസ്ഥതയാണ് ദ്വീപ് നിവാസികളില്‍ സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നീക്കിയാലുടന്‍ ഇപ്പോള്‍ ഓണ്‍ലൈനിലുള്ള പ്രതിഷേധം തെരുവിലേക്ക് എത്തുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago