ഇന്ത്യക്കാരന്റെ മരണം; കസ്റ്റഡിയിലുള്ള മലയാളികളടക്കമുള്ളവരെ വിട്ടയച്ചു
റിയാദ്: അസ്വാഭാവിക മരണത്തെ തുടര്‍ന്ന് സഊദി പൊലിസ് കസ്റ്റഡിയിലെടുത്ത സഹതാമസക്കാരായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേരെയും പൊലിസ് വെറുതേവിട്ടു . സഊദി അറേബ്യയിലെ സകാകയില്‍ ഉത്തര്‍പ്രദേശ് സ്വദേശിയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നാണ് സഹതാമസക്കാരായ ഇവരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നത്.
കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളായ യുവാക്കളെയും രണ്ട് ഉത്തരേന്ത്യക്കാരെയുമായിരുന്നു ചോദ്യംചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നത്. കമ്പനി പ്രതിനിധികളുടെ ജാമ്യത്തെ തുടര്‍ന്നാണ് ഇവരെ വെറുതേവിട്ടത്.
സകാകയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ അറ്റകുറ്റപണി നടത്തുന്ന കരാര്‍ കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി ദിലീപ് ശര്‍മ്മ (35 ) എന്ന യുവാവിന്റെ അസ്വാഭാവിക മരണത്തെ തുടര്‍ന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട നിലയിലും വയറ്റില്‍ കത്തി കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് ഇയാളുടെ മുറിയിലെ സഹതാമസക്കാരായ അഞ്ചുപേരെ ചോദ്യംചെയ്യാനായി സകാക ഖാലിദിയ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച യു.പി സ്വദേശി രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ജോലിക്ക് പോകാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. സംഭവ ദിവസവും രാവിലെ 7.30 ഓടെ മറ്റുള്ളവര്‍ ജോലിക്ക് പോകുമ്പോള്‍ ഇയാള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലികഴിഞ്ഞത്തെിയ സഹപ്രവര്‍ത്തകര്‍ മുറി പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുറന്ന് അകത്തു കയറിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."