പൊലിസ് സ്ഥലംമാറ്റ ഉത്തരവ് ജൂണ്‍ ആദ്യം ഇറങ്ങിയേക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 14 ജില്ലകളിലും സ്ഥലംമാറ്റി നിയമിച്ച പൊലിസ് ഓഫിസര്‍മാരെ പഴയ സ്ഥലങ്ങളില്‍ തന്നെ മാറ്റി നിയമിക്കാനുള്ള ഉത്തരവ് ജൂണ്‍ ആദ്യവാരം പുറത്തിറങ്ങിയേക്കും.
കൊവിഡ് ലോക്ക്ഡൗണ്‍ തീരുന്നതിന്റെ പിറ്റേന്നുതന്നെ സ്ഥലംമാറ്റ ഉത്തരവ് സംബന്ധിച്ച തയാറെടുപ്പുകളാണ് നടത്തുന്നത്. ലോക്ക്ഡൗണ്‍ തീരുന്നതിനു മുന്‍പ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. സ്ഥലംമാറ്റം ലഭിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ എടുത്താല്‍ കൊവിഡ് ഡ്യൂട്ടിക്ക് ആളില്ലാത്ത സാഹചര്യമുണ്ടാകും.
അതിനാലാണ് ലോക്ക്ഡൗണ്‍ തീരുന്നതുവരെ സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നത്. ഡിവൈ.എസ്.പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.ഐമാര്‍ എന്നിവരുടെ സ്ഥലം മാറ്റമാണ് നടപ്പിലാകേണ്ടത്.
പൊലിസ് സേനയിലും അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. പൊലിസ് സേനയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സി.പി.എം നേതൃത്വം നയപരമായ തീരുമാനം കൈക്കൊണ്ട ശേഷം ജില്ലാ പൊലിസ് മേധാവിമാര്‍, ഡി.ഐ.ജിമാര്‍, ഐ.ജിമാര്‍ അടക്കമുള്ളവരുടെ മാറ്റം ഉണ്ടാകുമെന്നാണ് സൂചന. എസ്.പി റാങ്ക് മുതല്‍ മുകളിലോട്ടുള്ള ഉന്നതതല മാറ്റങ്ങള്‍ക്ക് പൊലിസ് ഓഫിസര്‍മാരുടെ സംഘടനയുടെ അഭിപ്രായവും തേടുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരേ സ്റ്റേഷനില്‍ മൂന്നുവര്‍ഷത്തിലധികം ജോലി ചെയ്തിരുന്നവരെ ജനസമ്മതിയുള്ളവരാണെങ്കിലും ചട്ടപ്രകാരം സബ് ഡിവിഷന്‍ തലത്തിലോ ജില്ലാ തലത്തിലോ മാറ്റി നിയമിക്കാനും നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."