HOME
DETAILS
MAL
കൊറോണ വൈറസ് ചൈനയ്ക്കെതിരേ കൂടുതല്‍ തെളിവുമായി യു.എസ് ഇന്റലിജന്‍സ്
backup
May 25 2021 | 04:05 AM
വാഷിങ്ടണ്‍: കൊറോണ വൈറസിനു പിന്നില്‍ ചൈനയാണെന്നതിനു കൂടുതല്‍ തെളിവുമായി യു.എസ് ഇന്റലിജന്‍സ്.
കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നു ഗവേഷകര്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി യു.എസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ലാബില്‍നിന്നാണ് കൊറോണ വൈറസ് പുറത്തുപോയതെന്ന് തെളിയിക്കാന്‍ കൂടുതല്‍ വിവരങ്ങളും പത്രം പുറത്തുവിട്ടു. കൊറോണ വൈറസ് സംബന്ധിച്ച അന്വേഷണം അടുത്തഘട്ടം ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന യോഗം ചേരാനിരിക്കെയാണ് വാര്‍ത്ത പുറത്തുവന്നത്.
എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കുന്നില്ലെന്ന് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു. എന്നാല്‍ കൊവിഡിനു മുന്‍പ് ചൈനയിലെ സ്ഥിതി എന്തായിരുന്നുവെന്ന് ബൈഡന് ഭരണകൂടം അന്വേഷിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
കൊവിഡിനെ നേരിടുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും ഒപ്പം യു.എസ് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."