'അവനെയും കൊന്ന് തെരുവുനായ്ക്കള്‍ക്ക് ഇട്ടുകൊടുക്കണം, ശിക്ഷയില്‍ തൃപ്തയല്ല' കണ്ണീരോടെ സൂര്യഗായത്രിയുടെ അമ്മ
തിരുവനന്തപുരം: നെടുമങ്ങാട്ട് ഇരുപതുകാരിയെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിന് ലഭിച്ച ശിക്ഷയില്‍ ഒട്ടും തൃപ്തയല്ലെന്ന് സൂര്യഗായത്രിയുടെ അമ്മ വത്സല. അവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കള്‍ക്ക് കൊടുക്കണമെന്നും അത് കണ്‍മുന്നില്‍ കാണണമെന്നും അവര്‍ പ്രതികരിച്ചു. കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷയും 20 വര്‍ഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു ഉത്തരവിട്ടതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. കൊലപാതക ശ്രമം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കും കുത്തേറ്റിരുന്നു.
ഇവന് ജീവപര്യന്തം കൊടുത്താല്‍ പോരാ. ജീവപര്യന്തം കൊടുത്ത് ഇവന് ആഹാരവും നല്‍കി ജയിലിലിട്ടാല്‍ പോരാ. ഇവനെ ഒന്നുകില്‍ വെടിവച്ചു കൊല്ലണം. അല്ലെങ്കില്‍ തൂക്കിക്കൊല്ലണം. ഞാന്‍ മരിക്കുന്നതിനു മുന്‍പേ ഇതില്‍ രണ്ടിലേതെങ്കിലും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.' അമ്മ പറഞ്ഞു'. ഈ ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. എന്റെ മുന്നില്‍ ഇവനെ വെട്ടിയോ തൂക്കിയോ കൊല്ലുന്നത് എനിക്കു കാണണം. ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കള്‍ക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്. അത് കണ്‍മുന്നില്‍ കാണണം. എനിക്ക് മറ്റാരും ആശ്രയമില്ല. എന്റെ പൊന്നുമോളുടെ ആശ്രയത്തിലാണ് ഞാന്‍ ജീവിച്ചിരുക്കുന്നതെന്നും അമ്മ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."