HOME
DETAILS

വിളംബരം

  
backup
May 22 2022 | 10:05 AM

%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%82%e0%b4%ac%e0%b4%b0%e0%b4%82

എ.എസ് മുഹമ്മദ്കുഞ്ഞി


ഒരിടത്തൊരു രാജാവുണ്ടായിരുന്നു. അച്ഛന്‍ ചത്ത് കട്ടിലൊഴിഞ്ഞു എന്ന ചൊല്ല് പോലെ, വൃദ്ധരാജന്‍ മരിച്ചതോടെ ചെങ്കോല്‍ കൈക്കലാക്കിയ മൂത്ത മകന്‍ സിംഹാസനത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന സുദിനം അടുത്ത് വരുകയാണ്. യുവരാജന്‍ പട്ടാഭിഷേക വേളയില്‍ പ്രജകള്‍ക്ക് ഒരു വാക്ക് കൊടുത്തിരുന്നു. അതിങ്ങനെയാണ്. ജനാധിപത്യ രീതിയിലുള്ള ഭരണമായിരിക്കും ഞാന്‍ പിന്തുടരുന്നത്. തന്റെ ഭരണകാലാവധി അഞ്ചു വര്‍ഷം മാത്രമായിരിക്കും. അത് കഴിഞ്ഞ് അടുത്ത രാജാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശവും അവസരവും പ്രജകളായ നിങ്ങള്‍ക്ക് നല്‍കും. എന്റെ അഞ്ചുവര്‍ഷക്കാല ഭരണം ഇഷ്ടപ്പെട്ടെങ്കില്‍ എന്നെ തന്നെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം അല്ലെങ്കില്‍ എന്റെ തായ് വഴിയില്‍ ഒരു മിടുക്കനെ. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന നാൡ പ്രജകളെ ഒന്നടങ്കം വിളിച്ചുചേര്‍ക്കും. അവിടെ വെച്ചാണ് തെരഞ്ഞെടുപ്പ്. പ്രജകള്‍ വളരെ സന്തോഷത്തോടെ രാജാവിന് ജയ് വിളിച്ചുകൊണ്ടാണ് അന്ന് ആ വിളംബരം ഏറ്റുവാങ്ങി പിരിഞ്ഞത്.


യുവരാജന്റെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്ന ദിനം അടുത്തുവരുന്ന വേളയില്‍ ആ കൊട്ടാരത്തിന് സമീപത്തെ മൈതാനത്ത് പ്രജകളുടെ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള തിരക്കിലാണ് രാജഭക്തന്മാരും കിങ്കരന്മാരും. നാടിന്റെ ഒത്ത മധ്യത്ത് വിശാലമായ മൈതാനത്ത് രാജനെയും പ്രജകളെയും സ്വീകരിക്കാന്‍ തകൃതിയായ ഒരുക്കങ്ങള്‍ നടക്കുന്നു. പട്ടിലും പൊന്നിലും പൊതിഞ്ഞ വലിയ സ്വാഗത കമാനം. പ്രജകള്‍ക്ക് ഒന്നടങ്കം ഇരിക്കാനുള്ള ഇരിപ്പിടവും മേലെ വര്‍ണ മേലാപ്പും.
പ്രചാരണ വകുപ്പിന്റെ ചുമതലയേറ്റെടുത്ത രാജകിങ്കരന്മാരില്‍ ഒരുസംഘം കഴുതകളെ കെട്ടിയ വണ്ടിയില്‍ ചെണ്ടകൊട്ടി നാടിന്റെ മുക്കിലുംമൂലയിലും എത്തി വിളംബരം ചെയ്തു. പ്രജാസമ്മേളനത്തില്‍ പ്രജകള്‍ ഒന്നൊഴിയാതെ നിര്‍ബന്ധമായും സംബന്ധിക്കണം. കഴിഞ്ഞ സമ്മേളനത്തിന് ഹാജരായ ഓരോരുത്തര്‍ക്കും പാരിതോഷികം നല്‍കിയത് മറന്നുകാണില്ലല്ലോ. നിങ്ങള്‍ അന്നെത്ര സന്തോഷത്തോടെയാണ് പിരിഞ്ഞുപോയത്. ഇപ്രാവശ്യത്തെ ആകര്‍ഷണം നിങ്ങള്‍ ഇതുവരെ ജീവിതത്തില്‍ ആസ്വദിച്ചിട്ടില്ലാത്തത്ര മികച്ച സദ്യയാണ്. ഇതായിരുന്നു കഴുതവണ്ടിയിലെ വിളംബരം. പിന്നാലെ കഴുതപ്പുറത്തിരുന്ന് വരുന്ന രാജകിങ്കരരിലെ പ്രധാനി അര്‍ത്ഥഗര്‍ഭമായി ചിരിച്ചുകൊണ്ട് പാതയുടെ ഇരുവശങ്ങളിലും കാണികളായി നിന്ന ഓരോരുത്തരുടെയും നേരെ കൈകൂപ്പി ചിരിച്ചു.
ആ സുദിനം വന്നെത്തി. വായയില്‍ കപ്പലോട്ടാവുന്നത്ര ഉമിനീരുമായി, കൊതികൂടിയ പ്രജകള്‍ രാവിലെ മുതല്‍ മൈതാനത്തില്‍ എത്തിക്കൊണ്ടിരുന്നു. കൊട്ടാരത്തിന്റെ പിന്നിലെ തമ്പ്രാന്‍കുളത്തില്‍ മുങ്ങിനിവര്‍ന്ന് ഒരു പട്ടുവസ്ത്രം കൊണ്ട് ശരീരം പുതച്ചെത്തിയ രാജാവ് വേദിയില്‍ പ്രത്യക്ഷപ്പെട്ടു പ്രജകളോടായി പറഞ്ഞു. ആദ്യം വിഭവസമൃദ്ധമായ സദ്യ. അതുടനെ ആരംഭിക്കുന്നതാണ്. എല്ലാവരും നന്നായി ഉണ്ണണം. എന്നിട്ട് ഈ സദസ്സില്‍ തിരിച്ച് ഹാജരാകണം. പുതിയ രാജാവിനെ തിരഞ്ഞെടുക്കുക എന്ന ഗൗരവമാര്‍ന്ന ദൗത്യം നിങ്ങളുടെ ചുമലിലുണ്ട്. അത് മറക്കരുത്. എല്ലാവരും ഹര്‍ഷാരവത്തോടെ രാജാവിനെ അഭിവാദ്യം ചെയ്തിട്ട് വരിവരിയായി തിരക്കിട്ട് ഊട്ടുപുരയിലേക്ക് നീങ്ങി. സുഭിക്ഷമായി സദ്യയുണ്ടു കഴിഞ്ഞ് ഏമ്പക്കം വിട്ട് തിരിച്ച് സമയം വൈകിക്കാതെ മൈതാനത്തിലെ കൂറ്റന്‍ പന്തലിലെത്തി.


അപ്പോഴേക്കും യുവരാജാവ് തന്റെ ശിങ്കിടികളെടുത്ത പല്ലക്കില്‍ ദീപാലംകൃതമായ വേദിയിലെത്തി സിംഹാസനത്തില്‍ ഉപവിഷ്ടനായി കഴിഞ്ഞിരുന്നു. രാജാവ് എഴുന്നേറ്റ് കിങ്കരന്മാരെ ഓരോരുത്തരെയായി പ്രജകള്‍ക്ക് പരിചയപ്പെടുത്തി. അവരെ പരിചയമുണ്ടെന്ന് പ്രജകള്‍ക്ക് തോന്നിയില്ല. സദ്യ കഴിഞ്ഞ് വന്ന് ജനസഞ്ചയത്തോട് രാജാവ് ചോദിച്ചു: എങ്ങനെയുണ്ട് സദ്യ. തൃപ്തികരമായോ? അവര്‍ ഒന്നടങ്കം തൃപ്തിയായിയെന്ന് ആര്‍പ്പുവിളികളോടെ പ്രതിവചിച്ചു. എന്നാല്‍ എനിക്ക് നിങ്ങളോട് പ്രധാനപ്പെട്ട ഒരു കാര്യം ഉണര്‍ത്താനുണ്ട്. കിങ്കരന്മാരെ ചുറ്റും നിര്‍ത്തി, അവരെ ഓരോരുത്തരെയായി തൊട്ട് കാണിച്ച് പറഞ്ഞു, ഇതാ ഇവരായിരുന്നു നിങ്ങളെ ഇത്രകാലം ഭരിച്ചത്. അവര്‍ ഓരോരുത്തരും കൈകാര്യം ചെയ്ത വകുപ്പുകളെ പ്രജകള്‍ക്ക് പരിചയപ്പെടുത്തി. എന്നിട്ട് പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഞാനൊരു ഏകാധിപതിയല്ല എന്ന്. ഇനി നിങ്ങളുടെ അവസരമാണ്. സദ്യ ഒരുക്കിയ ഊട്ടുപുരയില്‍ തന്നെ മസാലദോശയും ചായയും കൂടി തയാറാക്കി വെച്ചിരിക്കുന്നു. എന്റെ ഭരണത്തില്‍ പൂര്‍ണ സംതൃപ്തരായവര്‍ക്ക് അതുംകൂടി കഴിച്ച് ചായയും മോന്തി അതുവഴി പിരിഞ്ഞുപോകാം. ഈ ഭരണത്തില്‍ തൃപ്തരല്ല എന്നുള്ളവര്‍ മാത്രം അടുത്ത രാജാവിനെ തിരഞ്ഞെടുക്കാനായി ഇവിടെ തിരിച്ചെത്തണം. പിരിഞ്ഞുപോകുന്നവര്‍ ഒരുകാര്യം മറക്കരുത്. അടുത്ത അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന ഇതേ നാളില്‍ ഇതിനേക്കാള്‍ കേമമായ, ഇതിനേക്കാളും നിങ്ങളെ സന്തോഷിപ്പിക്കുന്ന വല്ലതും ഏര്‍പ്പാട് ചെയ്യും. അന്ന് വീണ്ടും രാജാവിനോടൊത്തുകൂടാന്‍ മറക്കരുതേ.


ഏതാനും സമയം കഴിഞ്ഞ്, സജ്ജീകരണമാകെ മാറ്റിയ വേദിയില്‍ പുതുതായൊരുക്കിയ സിംഹാസനത്തിലിരുന്ന് സദസിലേക്ക് നോക്കിയ രാജാവ് അന്ധാളിച്ചു. മുന്നില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം. പിന്നെ ആനന്ദത്തള്ളിച്ച അടക്കവയ്യാതെ രാജാവും കിങ്കരന്മാരും ഊറിയൂറി ചിരിച്ചു. അടുത്തത് വേദിയില്‍ അരങ്ങേറിയത് യുവരാജന്റെയും ശിങ്കിടികളുടെയും ഡി.ജെ ആയിരുന്നു. പാതിര വരെ നീണ്ട ആ ശബ്ദകോലാഹലം ഉറക്കിലാണ്ട പ്രജകെള രോമാഞ്ചമണിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago