ഓഫിസുകളില്‍ വാട്‌സ് ആപ്പ് വെബ് കണക്ട് ചെയ്യുന്ന ശീലമുണ്ടോ?; ചാറ്റുകള്‍ മറ്റാരും കാണാതിരിക്കാന്‍ ഇതൊന്ന് പരീക്ഷിച്ചോളൂ…
ഔദ്യോഗിക ആവശ്യത്തിനും അല്ലാതെയും മറ്റും വാട്‌സ്ആപ്പ് സിസ്റ്റത്തില്‍ കണക്ട് ചെയ്യുന്നവരാണോ നിങ്ങള്‍. ഒരു ഓപ്പണ്‍ ഓഫിസിലാണ് ജോലി ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് എപ്പോഴും നിങ്ങളുടെ സിസ്റ്റത്തിലേക്ക് എത്തിനോക്കാന്‍ സാധിക്കും. ചിലപ്പോള്‍ അവരില്‍ നിന്നെല്ലാം ഹൈഡ് ചെയ്യേണ്ടതായുള്ള മെസേജുകളോ മറ്റോ വരാറുണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ നേരെ മൊബൈല്‍ ഫോണില്‍ വാട്‌സ് ആപ്പ് ഓപണ്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ ഇനി അങ്ങനെചെയ്യേണ്ട പരിഹാരമുണ്ട്. വാട്ട്‌സ് ആപ്പിന്റെ ബ്രൗസര്‍ എക്‌സ്റ്റെന്‍ഷന്‍ വഴി അത്തരം സാഹചര്യം കൈകാര്യം ചെയ്യാം.
ഇതിലൂടെ ആപ്പിലെ കോണ്‍ടാക്റ്റുകള്‍, അവരുടെ പ്രൊഫൈല്‍ ചിത്രം, മെസേജുകള്‍ എന്നിവ ബ്ലര്‍ ആക്കാന്‍ സാധിക്കും. ഡബ്ല്യുഎ വെബ് പ്ലസ് എന്ന അറിയപ്പെടുന്ന എക്‌സ്റ്റെന്‍ഷന്‍ ആപ്പിന്റെ സ്വകാര്യ വര്‍ധിപ്പിക്കുന്നു.
എക്‌സ്റ്റെന്‍ഷന്‍ ക്രോമിനു വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഡബ്ല്യുഎ വെബ് പ്ലസിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുമ്പോള്‍, എഡ്ജ്, ഓപ്പറ, വിവാള്‍ഡി, ബ്രേവ് എന്നിവയിലും ഇത് പ്രവര്‍ത്തിച്ചേക്കാം. കാരണം അവ ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് എഡ്ജില്‍ പരീക്ഷിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നിരുന്നാലും, ഫയര്‍ഫോക്‌സ്,സഫാരി എന്നിവയില്‍ ഇത് പ്രവര്‍ത്തിക്കില്ല കാരണം, അവ ക്രോം വെബ് സ്റ്റോറില്‍നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല.
ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിങ്ങനെ
- ക്രോം ഓപണ്‍ ചെയത് ഡബ്ല്യുഎ വെബ് പ്ലസ് സെര്‍ച്ച് ചെയ്യുക
- തുടര്‍ന്ന് ഡബ്ല്യുഎ വെബ് പ്ലസ് ഓപ്ഷന്‍ തുറന്ന് 'add to chrome' ഓപ്ഷന്‍ സെലക്ട് ചെയ്യുക
- പിന്നീട് 'add extension' സെലക്ട് ചെയ്ത്
- തുടര്‍ന്ന് വാട്‌സ് ആപ്പ് ഓപണ്‍ ചെയ്യ്ത് മുകളിലെ extension ഐക്കണ്‍ സെലക്ട് ചെയ്യുക
- ഓപണ്‍ ചെയ്യുന്ന പേജില്‍ നിന്ന് 'wa web plus for whatsapp' option സെലക്ട് ചെയ്ത് ശേഷം കാണുന്ന ലിസ്റ്റില്‍ നിന്ന് ആവശ്യമായത് സെലക്ട് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."