HOME
DETAILS
MAL
ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി
backup
May 25 2021 | 18:05 PM
ആലപ്പുഴ: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മുത്തുക്കോയ, മുന്‍ ട്രഷറര്‍ ഷുക്കൂര്‍, കവരത്തി യൂനിറ്റ് മുന്‍ പ്രസിഡന്റ് മഹ്ബൂബ് ഉള്‍പ്പെടെ എട്ടു പേരാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചത്. രാജിക്കത്ത് ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിക്ക് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."