മദ്‌റസാധ്യാപകര്‍ക്ക് 35000 ശമ്പളം, മണിക്കൂറിന് നല്‍കുന്നത് 600 രൂപ; വ്യാജ പ്രചരണവുമായി സംഘ്പരിവാര്‍ ചാനല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്‌റസാധ്യാപകര്‍ക്ക് മാസവരുമാനം 35000 രൂപയെന്നും മണിക്കൂറിന് നല്‍കുന്നത് 600 രൂപയാണെന്നും സംഘ്പരിവാര്‍ ചാനലിന്റെ വ്യാജ പ്രചരണം. മുന്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലാണ് എന്ന തരത്തിലാണ് ഇത്തരം പ്രചരണം. കെ.ടി. ജലീല്‍ മദ്രസ അധ്യാപകരുടെ പ്രശ്നങ്ങളെ പറ്റിയും ക്ഷേമനിധി ബോര്‍ഡിനെ പറ്റിയും നിയമ സഭയില്‍ സംസാരിച്ചത് വളച്ചൊടിച്ച് പ്രചരിച്ചിരുന്നതാണ് നിയമസഭയില്‍നിന്നുള്ള കണക്കെന്ന് പറഞ്ഞ് അവതാരക അവതരിപ്പിച്ചത്.
അധ്യാപകരുടെ മാസവരുമാനം 35000 ആണെന്നും എവിടെ നിന്നാണ് ഇത്രയും തുക എന്നതുമാണ് അവതാരകയുടെ ചോദ്യം. മുന്‍പ് മന്ത്രി കെ.ടി ജലീല്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതേ അര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുവെന്നു തോന്നിപ്പിക്കുകയും അതുവഴി വര്‍ഗീയ ധ്രുവീകരണം നടത്തുകയുമാണ് മദ്റസാധ്യാപകരുടെ പേരിലുള്ള കുപ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
'മത നിരപേക്ഷക്കു മേല്‍ കത്തിവെയ്ക്കുന്നതാര്' എന്ന ക്യാപ്ഷനില്‍ മെയ് 21ന് ജനം ടി.വിയില്‍ നടന്ന ചര്‍ച്ചയിലാണ് അവതാരിക വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ വന്ന കണക്കാണെന്ന് പറഞ്ഞാണ് ഇവര്‍ ഇത് പറഞ്ഞത്.
'കേരളത്തിലെ ആകെ ജനസഖ്യയില്‍ കേരളത്തിലെ മുസ്ലിം ജനസംഖ്യ വരുന്നത് 88,00473 ആണ്. 26 ശതമാനം. കേരളത്തിലെ മദ്രസകളുടെ എണ്ണം 23683. അതില്‍ അധ്യാപകരുടെ എണ്ണം 20,4883. അത്രയും അധ്യാപകരുടെ ആവശ്യമുണ്ടോ. ഇവര്‍ക്ക് 35,000 രൂപ സാലറി കൊടുക്കുന്നുണ്ട്.
മണിക്കൂറിന് 600 രൂപ നല്‍കുന്നുണ്ട്. ഇത്രയും സഹായങ്ങള്‍ ആര്‍ക്കാണ് ലഭിക്കുന്നത്,' എന്നാണ് അവതാരകയായ മായ ബാലഗോപാല്‍ ചര്‍ച്ചയില്‍ വന്ന സി.പി.ഐ.എം പ്രതിനിധിയായ അന്‍വര്‍ ഷാ പാലോടിനോട് ചോദിക്കുന്നത്. ഏഴ് കോടിക്ക് മുകളിലാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ മാത്രം ചെലവഴിക്കുന്നതെന്നും അവതാരക പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."