സമസ്തയുടെ കേരളീയ മാതൃക ഇതരസംസ്ഥാനങ്ങളിലും പിന്തുടരണം
ചെന്നൈ: സമസ്തയുടെ കേരളീയ മാതൃക ഇതര സംസ്ഥാനങ്ങളിലും പിന്തുടരണമെന്ന് ചെന്നൈ സിറ്റി ഹോട്ടലില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത തമിഴ്‌നാട് കോഡിനേഷന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മതഭൗതിക വിദ്യാഭ്യാസ മേഖലകളിലും, ധാര്‍മിക രംഗത്തും കേരളത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സമസ്തക്ക് സാധിച്ചിട്ടുണ്ട്. ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകമായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്.
തമിഴ്‌നാട്ടില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മെയ് 28ന് നടക്കുന്ന പറങ്കിപേട്ട് ജാമിഅഃ കലിമഃ ത്വയ്യിബഃ അറബിക് കോളജിന്റെ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനും കര്‍മപദ്ധതികള്‍ക്ക് കണ്‍വെന്‍ഷന്‍ അന്തിമരൂപം നല്‍കി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോക്ടര്‍ എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, സമസ്ത ഇസ്ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍, വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശുമാരായ ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി ഹംസ പോണ്ടിച്ചേരി, ടി.പി മുസ്തഫ ഹാജി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, സൈഫുദ്ദീന്‍ ഹാജി, ഫൈസല്‍ പൊന്നാനി, സുലൈമാന്‍ ഹാജി എക്‌സലന്റ്, പി.ടി.എ സലീം, റിഷാദ് നിലമ്പൂര്‍, ശബീര്‍ ക്രസന്റ്, ശരീഫ് ഉലൂമി, എന്‍ജിനീയര്‍ സൈദലവി, അബ്ദുല്ല ജമാലി പ്രസംഗിച്ചു.
സമസ്ത തമിഴ്‌നാട് ഏകോപന സമിതി ചെയര്‍മാന്‍ ഹാഫിള് ശമീര്‍ വെട്ടം സ്വാഗതവും സമസ്ത ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി മുനീറുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."