HOME
DETAILS
MAL
എക്സൈസ് ഡിവിഷന് ഓഫീസിലെ കൈക്കൂലി: 14 ഉദ്യാഗസ്ഥര്‍ക്ക് സസ്പെന്ഷന്
backup
May 24 2022 | 13:05 PM
പാലക്കാട്: പാലക്കാട് എക്സൈസ് ഡിവിഷണല്‍ ഓഫിസ് അറ്റന്‍ഡറായ നൂറുദ്ദീന്റെ വാഹനത്തില്‍ നിന്ന് കൈക്കൂലി പണം പിടികൂടിയതില്‍ 14 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എക്സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ എം.എം നാസര്‍ , എക്സൈസ് എന്‍ഫോഴ്സ്മെന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സജീവ് , ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.അജയന്, ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ ഇ. രമേശ് ഉള്‍പെടെ 14 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഈ മാസം പതിനാറാം തിയ്യതിയാണ് എക്സൈസ് ഡിവിഷണല്‍ ഓഫീസ് അറ്റന്ററായ നൂറുദ്ദീന്റെ വാഹനത്തില്‍ നിന്നും 1023600 രൂപ വിജിലന്‍സ് സംഘം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."