HOME
DETAILS

മാസ്‌ക് ധരിച്ചില്ല; യു.പിയില്‍ യുവാവിന്റെ കൈകാലുകളില്‍ പൊലിസ് ആണിയടിച്ചു

  
backup
May 26, 2021 | 7:17 PM

%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf


ലഖ്‌നൗ: യു.പിയില്‍ മാസ്‌ക് ധരിക്കാത്തതിന് യുവാവിന്റെ കൈകാലുകളില്‍ പൊലിസ് ആണിയടിച്ചുകയറ്റിയതായി പരാതി. ബറേലിയിലെ ജോഗിനവാദയിലാണ് സംഭവം.
രഞ്ജിത് എന്ന യുവാവിന്റെ കൈകാലുകളില്‍ പൊലിസ് ആണിയടിച്ചെന്നുകാണിച്ച് മാതാവ് മാതാവ് ശൈലാദേവിയാണ് പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് വീടിനുമുന്നില്‍നിന്ന് പൊലിസ് കൂട്ടിക്കൊണ്ടുപോയ മകനെത്തേടി താന്‍ പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും അവിടെയില്ലെന്ന മറുപടി ലഭിച്ചെന്നും പിന്നീട് ഏറെ നേരത്തെ തെരച്ചിലിന് ശേഷം കണ്ടെത്തുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. റോഡരികില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു മകന്‍.
മകനെ അന്വേഷിച്ച് പൊലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ പൊലിസ് ജയിലിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ പൊലിസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. രഞ്ജിത് ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം പൊലിസ് സംഭവം നിഷേധിച്ചു. യുവാവ് സ്വയം ആണിയടിച്ചു കയറ്റിയതാണെന്നും മാസ്‌ക് ധരിക്കാത്തതിനും പൊലിസിനോട് മോശമായി പെരുമാറിയതിനും യുവാവിനെതിരേ കേസെടുത്തിട്ടുണ്ടെന്നും എസ്.പി രോഹിത് സജ്‌വാന്‍ പറഞ്ഞു.
കേസില്‍നിന്ന് രക്ഷപ്പെടാനാണ് പൊലിസിനെതിരേ ആരോപണമുന്നയിക്കുന്നത്. ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  6 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  6 days ago
No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  6 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  6 days ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

Kerala
  •  6 days ago
No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  6 days ago
No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  6 days ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  6 days ago