HOME
DETAILS

മറൈന്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിരിച്ചുവിട്ടു; 400 ഓളം പേര്‍ തൊഴില്‍രഹിതരാകും

  
backup
May 27 2021 | 03:05 AM

5412763145243-2


ആലപ്പുഴ : ലക്ഷദ്വീപ് നിവാസികളെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടി തുടരുന്നു. ദ്വീപിന്റെ സ്വാഭാവിക സ്ഥിതി നിലനിര്‍ത്തുന്നതിനും സി.എസ്.എസിന്റെ കീഴില്‍ വരുന്ന മേഖലകളുടെ സംരക്ഷണത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആവിഷ്‌കരിച്ച മറൈന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ പിരിച്ചു വിട്ടു.


ഇതോടെ പത്ത് ദ്വീപുകളിലായി പ്രവര്‍ത്തിക്കുന്ന 400 ഓളം പേര്‍ തൊഴില്‍ രഹിതരായി. 2021 ജൂണ്‍ ഒന്നു മുതല്‍ ഇവരുടെ സേവനം ആവശ്യമില്ലെന്ന ഉത്തരവ് ലക്ഷദീപ് പരിസ്ഥിതി വനം വകുപ്പ് പുറത്തിറക്കി. മണ്‍സൂണ്‍ വരുന്നതോടെ പട്രോളിങ് ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടി കാട്ടിയാണ് പിരിച്ചുവിടല്‍.
മൂന്ന് മാസമോ പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെയോ ആണ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത്. പവിഴപ്പുറ്റുകളും കടല്‍വിഭവങ്ങളും കടത്തുന്നത് പിടികൂടുകയും നിരീക്ഷണം ഫലപ്രദമാക്കുന്നതിനും ഫോഴ്‌സ് മുഖ്യപങ്ക് വഹിച്ചിരുന്നു.ലക്ഷദ്വീപിലെ ഡയറി ഫാമുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടതോടെ അമ്പതോളം താല്‍ക്കാലിക ജീവനക്കാര്‍ തൊഴില്‍ രഹിതരായി. ബംഗാരം ദ്വീപിലെ റിസോര്‍ട്ടുകളും കൊച്ചിയിലെ ലക്ഷദ്വീപ് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റേയും പ്രവര്‍ത്തനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നടപടിയും ആരംഭിച്ചു. ഇതോടെ ദ്വീപിലെ ടൂറിസം വകുപ്പിന്റെ കീഴില്‍ ജോലി ചെയ്യുന്ന 250 ഓളം പേര്‍ തൊഴില്‍ രഹിതരായി മാറും. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്ന ശേഷം കാര്‍ഷിക വകുപ്പില്‍ നിന്ന് 300 പേരെയും അധ്യാപകര്‍ അടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്ന് 500 ഓളം പേരെയും പിരിച്ചുവിട്ടു. 107 അങ്കണവാടികളില്‍ 36 എണ്ണം പൂട്ടിയ അഡ്മിനിസ്‌ട്രേറ്റര്‍ ആറ് സ്‌കൂളുകളും അടച്ചു പൂട്ടി. കൂടുതല്‍ പേരെ തൊഴില്‍ രഹിതരാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago