സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും; എസ്.എസ്.എല്‍.സി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കും. മുഖ്യമന്ത്രിയും ജനപ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടക്കത്തില്‍ ഡിജിറ്റല്‍ ക്ലാസും തുടര്‍ന്ന് സംവാദ രീതിയിലും ക്ലാസ് നടത്താന്‍ ആലോചനയുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴ് മുതല്‍ 25 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി - വി.എച്ച്.എസ്.ഇ മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 19 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടക്കും. 79 ക്യാമ്പുകളിലായി 26447 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എട്ട് ക്യാമ്പുകളിലായി 3031 അധ്യാപകരെയും ആണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ അധ്യയനം വിക്ടേഴ്‌സ് ചാനലിന് പുറമെ ഓണ്‍ലൈന്‍ ആക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."