'ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റില്ല, നടപടികള്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടത്, അനിവാര്യം' പ്രഫുല്‍ പട്ടേലിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്ത മന്ത്രാലയം
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ഫാസിസ്റ്റ് നടപടികളെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. ഇത് ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പരാതി നല്‍കിയ രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാര്‍ക്ക് വിശദീകരണം നല്‍കുമെന്ന് വ്യക്തമാക്കിയ കേന്ദ്രം പരാതികളിലൊന്നും കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ദ്വീപ് ഭരണകൂടം ജനദ്രോഹനടപടികള്‍ തുടരുകയാണ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റല്‍, സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ തുടങ്ങിയവയാണ് ഇതില്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പ്രഫുല്‍ പട്ടേലിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സഥലം മാറ്റിയത്. ദ്വീപിന്റെ ചരിത്രത്തിലിതാദ്യമായാണ് ഇത്തരത്തില്‍ വലിയൊരു കൂട്ട സ്ഥലമാറ്റം നടക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ പൂട്ടാനും എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും തീരുമാനിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്. 15 ഓളം സ്‌കൂളുകളാണിതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്‌കൂളുകള്‍പൂട്ടി. ഇനിയും സ്‌കൂള്ുകള്‍ പൂട്ടാന്‍ പദ്ധതിയുണ്ടെന്നാണ് ദ്വീപുകാര്‍ പറയുന്നത്.
വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്്്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടര്‍ വിളിച്ചു.
നിലവില്‍ രണ്ട് എയര്‍ ആംബുലന്‍സുകളാണ് ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നല്‍കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."