അറസ്റ്റും നടപടിയും സ്വാഭാവികം, പി.സി ജോര്‍ജ്ജ് പ്രസംഗിച്ചത് മതവിദ്വേഷമെന്നും കോടിയേരി
തിരുവനന്തപുരം: പി സി ജോര്‍ജ് പ്രസംഗിച്ചത് മതവിദ്വേഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും അത് മറ്റുള്ളവരെയും അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പി.സി ജോര്‍ജിന്റെ അറസ്റ്റും നടപടിയും സ്വാഭാവികമാണ്. കേരളത്തിലിപ്പോള്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ വന്നു. അതിന് ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിയിലെ മുദ്രാവാക്യം. അന്യമതസ്ഥര്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യമാണ് അതെന്നും ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
സോളിഡാരിറ്റി എസ്.ഡി.പി.ഐ എന്നിവരുടെ അക്രമോത്സുകത കൂടിയെന്നും അവരെ പ്രതിപക്ഷം പിന്തുണക്കുന്നുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. അവരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ യു.ഡി.എഫ് ധൈര്യം കാണിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."