HOME
DETAILS
MAL
ചുഴലിക്കാറ്റില്‍ തകര്‍ന്ന ബോട്ടിലെ ഒന്‍പതുപേരും നാട്ടിലെത്തിയില്ല
backup
May 28 2021 | 04:05 AM
ആലപ്പുഴ: ടൗട്ടേ ചുഴലിക്കാറ്റില്‍ തകര്‍ന്ന മുരുകന് തുണൈ എന്ന മത്സ്യബന്ധനബോട്ടിന്റെ ഉടമയും മക്കളും ഉള്‍പ്പെടെ ഒന്‍പതു പേരെക്കുറിച്ചും ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍.
ഏപ്രില്‍ 29ന് വൈപ്പിനില്‍ നിന്ന് പുറപ്പെട്ട ഇവര്‍ മെയ് 15 നാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ എട്ടു പേര് ലക്ഷദ്വീപില്‍ നീന്തിക്കയറിയെന്ന് വാര്‍ത്ത വന്നെങ്കിലും 12 ദിവസമായിട്ടും വിവരമൊന്നുമില്ല. കേരള ,തമിഴ്നാട് ഫിഷറീസ് വകുപ്പുകളുമായും ലക്ഷദ്വീപ് അധികൃതരുമായും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബോട്ടുടമ മണികണ്ഠന്റെ സഹോദരന് മുരുകയ്യന് സുപ്രഭാതത്തോട് പറഞ്ഞു. തമിഴ്നാട് ഫിഷറീസ് മന്ത്രി അന്വേഷണത്തിന് ഇടപെടല്‍ നടത്തുന്നതായി ബന്ധുക്കളെ നേരില്‍ അറിയിച്ചെങ്കിലും പുരോഗതിയൊന്നുമില്ല. ആരെ സമീപിക്കണമെന്നുപോലും അറിയാത്ത അവസ്ഥയാണെന്ന് മുരുകയ്യന് പറയുന്നു. മുരുകയ്യന്റെ പിതാവ് നാഗപട്ടണം സാമന്ത പേട്ടില്‍ എടുമ്പന്, മറ്റൊരു സഹോദരന് മണിമേല്‍ (23 ) എന്നിവരും ബോട്ടിലുണ്ടായിരുന്നു. നാഗപട്ടണം സ്വദേശികളായ ദിനേശ് ( 33 ), പ്രവീണ്‍ (35), ഇലഞ്ചഴിയന് ( 32 ).ഗണേശ മൂര്‍ത്തി (30), മുരുഗമ്മ (40), മുഹമ്മദ് ഹുസൈന് ( 32 ) എന്നിവരാണ് മറ്റുള്ളവര്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."