'തൂണൊരുക്കിയ കെണിയില്‍പെട്ട് കെ സ്വിഫ്റ്റ് ബസ്'
കോഴിക്കോട്: തൂണുകള്‍ക്കിടയില്‍ കുടുങ്ങി ഊരാക്കുടുക്കില്‍ പെട്ട് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ്. കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടിയിലാണ് ബസ് കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയ ബസായിരുന്നു ഇത്.
തൂണുകള്‍ പൊളിക്കുകയോ ബസിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയോ ചെയ്താല്‍ മാത്രമേ കുടുങ്ങിയ കെ-സ്വിഫ്റ്റ് പുറത്തെടുക്കാനാകൂ എന്ന സ്ഥിതിയിലാണ് ബസിന്റെ ഇപ്പോഴത്തെ നില്പ്. തൂണുകള്‍ക്കിടയില്‍ ബസ് പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷമാണ് കുടുങ്ങിയ വിവരം തിരിച്ചറിഞ്ഞത്.
തൂണുകള്‍ക്കിടയില്‍ നിന്നും നിരവധി തവണ ബസ് തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ഡിപ്പോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പരസ്യ പ്രതികരണത്തിന് ഡ്രൈവര്‍മാരും തയ്യാറല്ല. സ്റ്റാന്‍ഡിലെ തൂണുകള്‍ക്ക് മതിയായ അകലമില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."