പറത്തിവിട്ട കിളിയെ തിരികെ കൊണ്ടുവന്ന് മസ്ക്; ട്വിറ്റര്‍ ലോഗോ പുന:സ്ഥാപിച്ചു
സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററില്‍ നിന്ന് പറത്തിവിട്ട നീലക്കിളിയെ തിരികെ കൊണ്ടുവന്ന് മസ്ക്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നീലക്കിളിക്ക് പകരം ട്രോള്‍ ചിത്രമായ ' ഡോജ്' ലോഗോ ആക്കി മാറ്റിയത്.
നായയെ ലോഗോയുടെ സ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നാലെ, നേരത്തെ ഒരു അജ്ഞാതനുമായി താന്‍ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ട് മസ്ക് പങ്കുവെച്ചിരുന്നു. പക്ഷിയെ മാറ്റി ഡോഗിനെ ലോഗോ ആക്കൂ എന്നാണ് ഇദ്ദേഹം മസ്കിനോട് ആവശ്യപ്പെട്ടത്. വാഗ്ദാനം ചെയ്ത പോലെ എന്ന അടിക്കുറിപ്പോടെയാണ് മസ്ക് ഇത് പങ്കുവെച്ചത്.
ട്രോള്‍ ചിത്രമായ ഡോജ് ന്റെ ചിത്രമാണ് മസ്ക് ലോഗോ ആക്കിയിരുന്നത്. എന്നാല്‍ ട്വിറ്ററിന്റെ മൊബൈല്‍ ആപ്പുകളിലെ ലോഗോയില്‍ മാറ്റം വരുത്തിയിരുന്നില്ല. ക്രിപ്റ്റോകറന്‍സികളെ പരിഹസിക്കാന്‍ 2013 ല്‍ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോജ്കോയിന് എന്ന ക്രിപ്റ്റോകറന്‍സിയില്‍ നിന്നാണ് ഡോജ് എന്ന ട്രോള്‍ ഉണ്ടായത്. ഡോജ്കോയിനെ പിന്നീട് ഇലോണ്‍ മസ്ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."