മകളെ കൊന്ന് മൃതദേഹം അഞ്ച് വര്‍ഷം കുളിമുറിയില്‍ സൂക്ഷിച്ച മാതാവിന് ജീവപരന്ത്യം തടവ്
കുവൈത്ത്‌സിറ്റി: മകളെ കൊന്ന് ആരുമറിയാതെ മൃതദേഹം അഞ്ചു വര്‍ഷത്തോളം കുളിമുറിയില്‍ സൂക്ഷിച്ച മാതാവിന് ജീവപരന്ത്യം തടവ് വിധിച്ച് കുവൈത്ത് കോടതി. കുവൈത്തിലെ സാലിമിയ്യ എന്ന പ്രദേശത്ത് നടന്ന കൊലപാതകം മാധ്യമങ്ങളില്‍ സാലിമിയ്യ സംഭവം എന്ന പേരിലാണ് അറിയപ്പെട്ടത്. മകളെ കൊന്ന് സൂക്ഷിച്ച വിവരം പുറത്തു വന്നത് കുവൈത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മകളെ കൊന്ന ശേഷം മൃതദേഹം ദ്രവിച്ചുപോവുന്നതു വരെ കുളിമുറിയില്‍ തന്നെ ആരുമറിയാതെ സൂക്ഷിക്കുകയായിരുന്നു.
നിയമപ്രകാരം അര്‍ഹതപ്പെട്ട ശിക്ഷയാണ് പ്രതിക്ക് നല്‍കിയതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എ്ന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് പിതാവ് പറയുന്നത്.
അതേസമയം പ്രതിയായ മാതാവ് കോടതിയില്‍ കുറ്റം നിഷേധിച്ചു. മകളെ കൊല്ലുകയായിരുന്നില്ലെന്നും അവള്‍ പുറത്തു പോവുന്നത് നിയന്ത്രിക്കാന്‍ മകളെ തടവിലാക്കുക മാത്രമാണ് ചെയ്തത്, എന്നാല്‍ ഒരു ദിവസം ഭക്ഷണവും വെള്ളവും നല്‍കാന്‍ കുളിമുറി തുറന്നു നോക്കിയപ്പോള്‍
മകള്‍ കൊല്ലപ്പെട്ടു എന്നറിയുകയായിരുന്നു, എന്നാല്‍ ജയിയില്‍ പോവേണ്ടിവരുമോ എന്നു കരുതി കൊല്ലപ്പെട്ട വിവരം പുറത്ത് പറയാതെ മറച്ചു വെക്കുകയായിരുന്നുവെന്നും പ്രതി കോടതിയില്‍ പറഞ്ഞു.
2016 ലാണ് ദലാല്‍ എന്ന 21 വയസയ്യുള്ള പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. കുവൈത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റോടെയാണ് ഈ സംഭവം പുറം ലോകം അറിഞ്ഞത്. വിവാദമായതോടെ അദ്ദേഹം ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വിഷയം വലിയ ചര്‍ച്ചയായി മാറി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ മഹമ്മദ് തന്നെയാണ് തന്റെ കുടുംബം താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ അസ്ഥികൂടമുണ്ടെന്ന വിവരം ആദ്യം അറിയിക്കുന്നത്. സഹോദരന്‍ വിവരം നേരത്തെ അറിയുമെങ്കിലും മാതാവുമായി പിണങ്ങിയതാണ് വിഷയം പുറത്ത് പറയാന്‍ ഇയാളെ പ്രേരിപ്പിച്ചത്.
മൃതദേഹം കുളിമുറിയിലുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അവിടെ എത്തിയവര്‍ക്ക് അസ്ഥികൂടം വിട്ടു നല്‍കാന്‍ ആദ്യം മാതാവ് തയ്യാറായിരുന്നില്ല. തുടര്‍ന്ന വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹത്തിന്റെ അസ്ഥികൂടമുള്ളതായി സ്ഥീരീകരിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ദുര്‍ഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാനായി മാതാവ് നൈലോണ്‍ ഉപയോഗിച്ച് എസിയുടെ ദ്വാരങ്ങള്‍ അടച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."