ഇനി 75% വിലക്കുറവിന്റെ നാളുകൾ; ‘ഷാർജ റമദാൻ നൈറ്റ്’സിന് തുടക്കമായി
ഷാർജ: വിലക്കുറവിന്റെ മഹാമേളക്ക് ഷാർജയിൽ തുടക്കമായി. റമദാൻ - ഈദ് എന്നിവയോട് അനുബന്ധിച്ച് നടത്തുന്ന ‘ഷാർജ റമദാൻ നൈറ്റ്’സിന്റെ 40-ാം എഡിഷന് വർണാഭമായ തുടക്കം. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്സ്പോ സെന്ററിലാണ് എക്സ്പോ നടക്കുന്നത്. പതിനായിരത്തിലേറെ ഉൽപന്നങ്ങൾ 75% വരെ വിലക്കുറവിൽ ലഭിക്കുന്നു എന്നതാണ് എക്സ്പോയുടെ പ്രധാന പ്രത്യേകത.
‘റമസാൻ നൈറ്റ്‌സ് 2023’ വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം ഷോപ്പിങ് മേഖലയിലെ ഏറ്റവും മികച്ച അനുഭവം കൂടി സമ്മാനിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. വമ്പൻ വിലക്കുറവിനൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.
17 ദിവസത്തെ എക്സ്പോയിൽ പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമസാൻ വിഭവങ്ങൾ എന്നിവക്കാണ് കൂടുതൽ ആളുകൾ എത്താറുള്ളത്. ഇവയുടെയെല്ലാം വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും മികച്ച ഓഫറിൽ വാങ്ങാൻ അവസരമുണ്ട്.
ഷോപ്പിങ്ങിനൊപ്പം വിനോദ പരിപാടികളും പ്രോഗ്രാമുകളും കുട്ടികൾക്കുള്ള കളികളും മറ്റും എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്‌സ്‌പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലെം അലി അൽ മുഹൈരി എന്നിവർ ചേർന്ന് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."