HOME
DETAILS
MAL
വയലാര്‍ രാമവര്‍മയുടെ ഇളയ മകള്‍ കൊവിഡ് ബാധിച്ച് മരിച്ചു
backup
May 30 2021 | 04:05 AM
പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു വര്‍മ്മ കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാലക്കുടി നിവാസിയായിരുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ടു ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറിയിരുന്നു.
ശ്വാസ തടസം കൂടിയതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പാലക്കാട് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."