റോഡരികിലെ മാലിന്യം; നടപടിയെടുക്കാതെ അധികൃതര്‍
കൊടുവള്ളി: സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. കൊടുവള്ളി-നരിക്കുനി റോഡില്‍ പാലത്തിന് സമീപമാണ് കടകളില്‍ നിന്നുള്ള മാലിന്യം പതിവായി നിക്ഷേപിക്കുന്നത്. സമീപത്തെ സ്വകാര്യ സ്കൂളിലേക്കുള്ള വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാതയ്ക്കരികെ മാലിന്യങ്ങള്‍ കുമിഞ്ഞ്കൂടുന്നത് അധികൃതര്‍ കണ്ടണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് നിരവധി തവണ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടണ്ടായില്ല. ആരോഗ്യ വകുപ്പ് പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ടണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ജനസഞ്ചാരം കൂടിയ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടണ്ടാക്കാനിടയുള്ളതിനാല് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."