HOME
DETAILS
MAL
യു.കെയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടായതായി മുന്നറിയിപ്പ്
backup
May 31 2021 | 15:05 PM
ലണ്ടന്‍: യു.കെയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകുമെന്ന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് 'ക്രമാതീതമായ വ്യാപനത്തിന്' കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 21-ന് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി ഗുപ്ത നിര്‍ദേശിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."