HOME
DETAILS

ഹോൺ മുഴക്കലും ഓവർടേക്കും; നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

  
backup
June 02 2022 | 07:06 AM

%e0%b4%b9%e0%b5%8b%e0%b5%ba-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%81%e0%b4%82-%e0%b4%93%e0%b4%b5%e0%b5%bc%e0%b4%9f%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82


കൊച്ചി
സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഹോൺ മുഴക്കിയും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തും അപകടം സൃഷ്ടിച്ച് ഓടുന്നത് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ നിർദേശം. ഇടതുവശത്തുകൂടി മാത്രമാണ് ബസുകളടക്കമുള്ള വാഹനങ്ങൾ ഓടിക്കേണ്ടതെന്നും ഇതിനായി സിറ്റി പൊലിസ് കമ്മിഷണറും ആർ.ടി.എ അധികൃതരും ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കൊച്ചി നഗരത്തിലെ റോഡുകൾക്ക് വീതി കുറവായതിനാൽ ഓട്ടോകളുടെ എണ്ണം നിയന്ത്രിക്കണം. എണ്ണം കൂടിയാൽ നഗരത്തിലെ റോഡുകൾക്ക് താങ്ങാൻ കഴിയില്ലെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി. കൊച്ചി നഗരത്തിൽ സർവിസ് നടത്താൻ പെർമിറ്റ് നിഷേധിച്ച ആർ.ടി.എയുടെ നടപടിക്കെതിരേ പെരുമ്പാവൂർ സ്വദേശി അബൂബക്കർ ഉൾപ്പെടെ 18 ഓട്ടോ ഉടമകൾ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കൊച്ചിയിൽ മാത്രമല്ല, മറ്റു ജില്ലകളിലും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് മിക്ക ഓട്ടോറിക്ഷകളും സർവിസ് നടത്തുന്നത്.


ഓട്ടോഡ്രൈവർമാരുടെ സൗകര്യമനുസരിച്ചാണ് സർവിസ് നടത്തുന്നത്. റോഡിൽ നിറുത്തി ആളെയെടുത്തും ആളുകളെ അപകടകരമായി കുത്തിനിറച്ചുമൊക്കെയാണ് ഓട്ടോയോടുന്നതെന്നും കോടതി പറഞ്ഞു. സ്വകാര്യ ബസുകൾക്കും ഓട്ടോകൾക്കും സ്പീഡ് ലിമിറ്റ് കർശനമാക്കണം. സ്വകാര്യ ബസുകളുടെ അമിതവേഗം തടയാൻ സ്പീഡ് ഗവർണർ നിർബന്ധമാക്കണമെന്നും ഉത്തരവിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇടിമിന്നൽ

Weather
  •  5 days ago
No Image

കേരളത്തിൽ മഴ തുടരും; വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Kerala
  •  5 days ago
No Image

2022 ലോകകപ്പ് ഇപ്പോൾ എന്റെ കയ്യിലില്ല, അത് മറ്റൊരു സ്ഥലത്താണ്: മെസി

Football
  •  5 days ago
No Image

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; പ്രതിഷേധം, അനുമതി നല്‍കിയത് തങ്ങളല്ലെന്ന് അധികൃതര്‍

Kerala
  •  5 days ago
No Image

തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം

Kerala
  •  5 days ago
No Image

പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  5 days ago
No Image

പിണറായി സർക്കാരിന്റെ നാലാം വാർഷികം; പ്രതിഷേധ സാധ്യതകൾ പരിശോധിക്കാൻ രഹസാന്വേഷണ വിഭാഗം

Kerala
  •  5 days ago
No Image

അധ്യാപക-വിദ്യാർത്ഥി ഇന്റേൺഷിപ്പിന് പുതിയ മാർഗരേഖ; ഒരേ സ്കൂളിൽ ഇന്റേൺഷിപ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  5 days ago
No Image

വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ ഈ വർഷത്തെ ഹജ്ജ് യാത്രകൾക്ക് തുടക്കം; ആദ്യ വിമാനം കരിപ്പൂരിൽ നിന്നും

Kerala
  •  5 days ago