ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർണ്ണം, സ്മാർട്ട് കാർഡുകൾ നടപ്പാക്കും: ഹജ്ജ് ഉംറ മന്ത്രി
മക്ക: ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്നും തീർഥാടകർക്ക് ഈ വർഷം സ്മാർട്ട് കാർഡുകൾ നടപ്പിലാക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. മിനയിലെയും അറഫാത്തിലെയും ഹാജിമാരുടെ പോക്ക് വരവ് വേഗത്തിലാക്കുന്നതിനായി തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷം ഹജ്ജ് സ്മാർട്ട് കാർഡ് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാ രീതിയില്‍ ഹജ് സംഘാടനത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർഥാടകരുടെ ആരോഗ്യം മന്ത്രാലയം ഉറപ്പാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. കൊറോണ മഹാമാരി പശ്ചാത്തലത്തിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമായി ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
ഈ വർഷത്തെ ഹജ്ജ് സീസണിൽ പത്ത് തീർഥാടകർക്ക് ആണ് പങ്കെടുക്കുക. തീർഥാടകരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്വീകരിക്കാൻ സഊദി വിഷൻ 2030 ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."