മത്സ്യബന്ധന തോണി അപകടത്തില്‍പ്പെട്ടു
ഫറോക്ക്: ചാലിയത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തോണി കടലില്‍ അപകടത്തില്‍പ്പെട്ടു തകര്‍ന്നു. തൊഴിലാളികളെ മറ്റു മത്സ്യബന്ധന വളളത്തിലുണ്ടായിരുന്നവര് ചേര്‍ന്നു രക്ഷപ്പെടുത്തി.
ചാലിയം സ്വദേശികളായ കെ.വി ബീരാന്‍കോയ (51), പി.മൊയ്തീന്‍കോയ(55), പൊക്കിളിന്റെ സിദ്ദീഖ് (54) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ രണ്ടു പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും എന്‍ജിനും വലയും നഷ്ടമാവുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ബേപ്പൂര്‍ ഗോതീശ്വരത്തിന് സമീപം കടലിലയിരുന്നു അപകടം.
ചാലിയത്ത് നിന്നും ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൂവരും മീന്പിടുത്തത്തിനിറങ്ങിയത്.
കരയില്‍ നിന്നും പുറപ്പെട്ടു ഏതാണ്ട് ഒരു മണിക്കൂര്‍ പിന്നിട്ടതോടെ കടല്‍ പ്രക്ഷുബ്ദമായി തിരയടിക്കുകയും കാറ്റ് കനത്തതോടെ വഞ്ചി മറിഞ്ഞ് നെടുകെ പിളരുകമായിരുന്നു. എന്‍ജിനും വലയും നഷ്ടമായതിനാല്‍ ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടമുളളതായി മത്സ്യതൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."