HOME
DETAILS
MAL
അപ്പീല്‍ വൈകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും: ഇ.ടി
backup
June 01 2021 | 20:06 PM
മലപ്പുറം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീലിനു പോകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കാലതാമസം അപരിഹാര്യമായ സങ്കീര്‍ണതകള്‍ വരുത്തിവയ്ക്കുമെന്നു ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഫലത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ കേരളത്തില്‍ നടപ്പാക്കുന്നത് അസാധ്യമായി തീര്‍ന്നിരിക്കുകയാണ്. നൂറ് ശതമാനവും മുസ്ലിം കുട്ടികള്‍ക്ക് കിട്ടേണ്ടിയിരുന്ന ആനുകൂല്യം 80 ശതമാനമാക്കി വെട്ടിച്ചുരുക്കിയ നടപടിയാണ് ഈ വിപത്തിനു തുടക്കം കുറിച്ചത്. തെറ്റായ ഈ അനുപാതത്തെ സി.പി.എമ്മിലെ തന്നെ നേതാക്കള്‍ വിമര്‍ശിച്ചതും ശ്രദ്ധേയമാണ്-അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."