സി.ബി.എസ്.ഇ ബോര്‍ഡ് എക്‌സാം 2023; റിസള്‍ട്ട് ചെക്ക് ചെയ്യാനുള്ള വഴികള്‍ ഇവയൊക്കെ
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ 2023ലെ റിസള്‍ട്ട് ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.
ഏപ്രില്‍ അഞ്ചിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (CBSE) പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ നടപടികള്‍ അവസാനിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെയും പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ച് വരേയുമാണ് സി.ബി.എസ്.സി സംഘടിപ്പിച്ചിരുന്നത്.
സി.ബി.എസ്.സി ഔദ്യോഗികമായി പരീക്ഷാ ഫലം പുറത്ത് വിടുന്നത് എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏപ്രില്‍ മാസം അവസാനത്തോടെ സി.ബി.എസ്.സി പരീക്ഷാ ഫലം പുറത്ത് വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. cbse.gov.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് സി.ബി.എസ്.ഇ റിസള്‍ട്ട് പരിശോധിക്കാന്‍ സാധിക്കുക.
വെബ്‌സൈറ്റ് വഴി CBSE റിസള്‍ട്ട് ചെക്ക് ചെയ്യാനുള്ള വഴികള്‍
1, cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2, ഹോം പേജില്‍ റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3, തുറന്ന് വരുന്ന ലിങ്കില്‍ CBSE Class 10 results അല്ലെങ്കില്‍ CBSE Class 12 results 2023 എന്നിവയില്‍ ആവശ്യമുള്ള ലിങ്ക് തുറക്കുക
4, തുറന്ന് വരുന്ന പേജില്‍ വിവരങ്ങള്‍ ചേര്‍ത്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
5, വരുന്ന റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രിന്റ് ഔട്ട് എടുക്കുകയോ ചെയ്യുക
ഡിജി ലോക്കര്‍ വഴി റിസള്‍ട്ട് പരിശോധിക്കുന്ന രീതി
1, ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഡിജി ലോക്കര്‍ തുറക്കുക
2, 'Cetnral Board Of Secondary Education' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
3, CBSE Class 10 results അല്ലെങ്കില്‍ CBSE Class 12 results 2023 എന്നിവയില്‍ ആവശ്യമുള്ള ലിങ്ക് തുറക്കുക
4, തുറന്ന് വരുന്ന പേജില്‍ വിവരങ്ങള്‍ ചേര്‍ത്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
5, വരുന്ന റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രിന്റ് ഔട്ട് എടുക്കുകയോ ചെയ്യുക
എസ്.എം.എസ് വഴി സി.ബി.എസ്.സി റിസള്‍ട്ട് പരിശോധിക്കുന്ന രീതി
1, മെസേജിങ് ആപ്പില്‍ പോവുക
2, CBSE 12th അല്ലെങ്കില്‍ CBSE 10th എന്ന് ടൈപ്പ് ചെയ്ത് റോള്‍ നമ്പര്‍ കൊടുക്കുക.
3, 7738299899 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."