യു.എ.ഇയില്‍ നോമ്പുസമയം 14 മണിക്കൂറിലധികം; ഇവയൊന്ന് ശ്രദ്ധിച്ചേക്കണേ…
റമദാനിലെ വ്രതാനുഷ്ഠാനം അവസാന പത്തിലേക്ക് കടന്നു. യുഎഇയില്‍ നോമ്പുസമയം 14 മണിക്കൂര്‍ കവിഞ്ഞിരിക്കുകയാണ്. നോമ്പിന്റെ തുടക്കത്തില്‍ ദൈര്‍ഘ്യം 13 മണിക്കൂറും 46 മിനിറ്റുമായിരുന്നു.
ദൈര്‍ഘ്യമേറിയ പകലിലെ നോമ്പ് കരുതലോടെയാകണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 14 മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന വ്രതം അവസാനിപ്പിച്ച ശേഷം ഒറ്റയടിക്ക് വയറുനിറച്ച് ഭക്ഷണം കഴിക്കരുത്. കാര്‍ബൊഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും അമിതമാകരുത്.
അതേസമയം ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.ഇതിന് പുറമെ ലബനും (മോര്) കഴിക്കുന്നതിലൂടെ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കും.
ഉപവാസം അവസാനിപ്പിച്ചതു മുതല്‍ അത്താഴം കഴിക്കുന്നതിനുമിടയിലുള്ള ഇടവേളയില്‍ കുറഞ്ഞത് 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കണം. ഹൃദയ, വൃക്ക രോഗികള്‍ ഡോക്ടറുടെ ഉപദേശം അനുസരിച്ചാണ് വെള്ളം കുടിക്കുന്നത് ക്രമീകരിക്കേണ്ടത്.
ഉപവാസത്തിനുള്ള ഊര്‍ജം തരുന്ന അത്താഴം നോമ്പു തുടങ്ങുന്നതിന് തൊട്ടു മുന്‍പാകാം. ധാന്യങ്ങള്‍, തവിടുള്ള അരി, ഗോതമ്പ് എന്നിവകൊണ്ടുളള ആഹാരമോ നാരുകളടങ്ങിയ പഴം, ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പ് എന്നിവയോ കഴിക്കാം ആ സമയത്ത് കഴിക്കുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."